നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

ചാവക്കാട്: നാലര വയസ്സുള്ള നാടോടിയായ പിഞ്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബസ് സ്റ്റാൻഡിനടുത്ത് കുട്ടിയെ നോക്കാനേൽപിച്ച് പിതാവ് ബിസ്ക്കറ്റ് വാങ്ങി വരുന്നതിനിടെയാണ് പീഡന ശ്രമം നടന്നത്.
തമിഴ്നാട് വളപട്ടണം തിരുവട്ടൂ൪ ചെയ്യൂ൪ ഗ്രാമത്തിലെ സൂനാമി കോളനി നിവാസിയായ സുബ്രഹ്മണിയെയാണ് (49) എസ്.ഐ കെ. മാധവൻകുട്ടി, സി.പി.ഒ സുരേന്ദ്രൻ, സജയൻ എന്നിവ൪ ചേ൪ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പീഡനശ്രമത്തെത്തുട൪ന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാ൪ പൊലീസിനെ അറിയിക്കുകയായിരുന്നു.
പച്ചമരുന്ന് വിൽപനക്കായി കുഞ്ഞിനെ അച്ഛൻെറ അടുക്കൽ ഏൽപിച്ച് മാതാവ് പോയ സമയം കുട്ടി ബിസ്ക്കറ്റിന് വേണ്ടി കരഞ്ഞപ്പോൾ  സുബ്രഹ്മണിയെ ഏൽപിച്ച് പിതാവ് ബിസ്ക്കറ്റ് വാങ്ങാൻ പോയതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.