വാവുബലി: തിരുവല്ലം ക്ഷേത്ത്രില്‍ വിപുല സൗകര്യം

തിരുവനന്തപുരം: ക൪ക്കടക വാവുബലിയോടനുബന്ധിച്ച് തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി വിപുലമായ സുരക്ഷാ സൗകര്യങ്ങൾ ഏ൪പ്പെടുത്തിയതായി പൊലീസ് അധികൃത൪ അറിയിച്ചു. ക്ഷേത്രത്തിലും പരിസരത്തും വാഹനപാ൪ക്കിങ് ഏരിയയിലും നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകൾ ഏ൪പ്പെടുത്തി. ഫോ൪ട്ട് അസി. കമീഷണറുടെ നേതൃത്വത്തിൽ 800 ഓളം പൊലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമുതൽ സ്പെഷൽ പൊലീസ് കൺട്രോൾ റൂം തുറന്ന് പ്രവ൪ത്തിക്കും. ക്ഷേത്രത്തിലും പാ൪ക്കിങ് ഏരിയയിലും പരിസര പ്രദേശങ്ങളിലും വനിതകൾ ഉൾപ്പെടെയുള്ള 100ഓളം മഫ്തി പൊലീസുകാരെയും അധികമായി വിന്യസിക്കും. വാഹനം പാ൪ക്കിങ്ങിനായി തിരുവല്ലം ജങ്ഷന് സമീപം കോവളം ബൈപാസ് റോഡിൽ അ൪ച്ചനാ ഹോട്ടലിന് എതി൪വശത്ത് മൂന്ന് ഗ്രൗണ്ടുകൾ, ഇരുചക്രവാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കുമായി പ്രത്യേകം പ്രത്യേകമായി സജ്ജീകരിക്കും.
ഈഞ്ചയ്ക്കൽ, കിഴക്കേകോട്ട ഭാഗത്ത് നിന്ന് ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം ജങ്ഷനിൽ ആളെ ഇറക്കി ബൈപാസ് റോഡിന് സമീപമുള്ള പാ൪ക്കിങ് ഗ്രൗണ്ടിൽ പാ൪ക്ക് ചെയ്യേണ്ടതും പാച്ചല്ലൂ൪ മേനിലം ഭാഗത്തുനിന്ന് വരുന്ന ഇരുചക്ര വാഹനയാത്രക്കാ൪ വാഹനം ബി.എൻ.വി സ്കൂൾ ഗ്രൗണ്ടിൽ പാ൪ക്ക് ചെയ്യേണ്ടതും മറ്റ് വാഹനങ്ങൾ ജങ്ഷനിൽ ആളെ ഇറക്കിയശേഷം ബൈപാസ് റോഡിന് സമീപമുള്ള പാ൪ക്കിങ് ഗ്രൗണ്ടിൽ പാ൪ക്ക് ചെയ്യേണ്ടതുമാണ്.
തിരുവല്ലം പാലം മുതൽ തിരുവല്ലം എൽ.പി.എസ് ജങ്ഷൻ വഴി സ്റ്റുഡിയോ ജങ്ഷൻ വരെയും എൽ.പി.എസ് ജങ്ഷൻ മുതൽ കരുമം റോഡിൽ മേനിലം വരെയും തിരുവല്ലം ജങ്ഷൻ മുതൽ വേങ്കറ വരെയും റോഡിന് ഇരുവശവും വാഹനങ്ങൾ പാ൪ക്ക് ചെയ്യാൻ പാടില്ളെന്ന് പൊലിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.