ഓസ്കര്‍ ജേതാവ് സെലസ്റ്റേ ഹോം അന്തരിച്ചു

വാഷിങ്ടൺ: ഓസ്ക൪ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രി സെലസ്റ്റേ ഹോം അന്തരിച്ചു. 95 വയസ്സായിരുന്നു. ചലച്ചിത്ര, നാടക, ടെലിവിഷൻ രംഗങ്ങളിലായി 75വ൪ഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു. ന്യൂയോ൪കിലെ വസതിയിലായിരുന്നു അന്ത്യം.
1947ൽ പുറത്തിറങ്ങിയ ‘ജെൻറിൽമാൻസ് എഗ്രിമെൻറ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവ൪ക്ക് മികച്ച സഹനടിക്കുള്ള ഓസ്ക൪ പുരസ്കാരം ലഭിച്ചത്. ‘കം ടു ദ സ്റ്റേബ്ൾ’(1949), ‘ഓൾ എബൗട്ട് ഈവ്’(1950) എന്നീ  ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കറിനു നാമനി൪ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ‘ദ ടെണ്ട൪ ട്രാപ്’, ‘ഹൈ സൊസൈറ്റി’ തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 2005ൽ പുറത്തിറങ്ങിയ ആൽകെമിയാണ് അവസാനമായി അഭിനയിച്ച ചിത്രം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.