കൊച്ചി: കോതമംഗലം മാ൪ ബസേലിയസ് ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്സുമാരെ ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസ് ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐ.എൻ.എ) ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
നഴ്സുമാരുടെ കുളിമുറിയിൽ നിന്ന് കാമറയിൽ പക൪ത്തിയ ചിത്രങ്ങൾ ആശുപത്രി സെക്രട്ടറിയുടെ കൈയിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. സമരം ചെയ്യുന്ന നഴ്സുമാരെ തടയാൻ ദൃശ്യങ്ങൾ ഇൻറ൪നെറ്റിലൂടെയും ഫ്ളക്സ് ബോ൪ഡുകളിലൂടെയും പ്രചരിപ്പിക്കുമെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തുകയാണത്രേ.
ഗുണ്ടകളെവിട്ട് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലേക്ക് കല്ളെറിയിച്ചത് സെക്രട്ടറിയാണ്. ഇതു മനസ്സിലായിട്ടും കേസിൽ ഇയാളെ പൊലീസ് അറസ്റ്റ്ചെയ്തിട്ടില്ല.
നഴ്സുമാരുടെ സമരപ്പന്തൽ സെക്രട്ടറിയും ഗുണ്ടകളും ചേ൪ന്ന് തക൪ക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ നഴ്സിൻെറ കൈ ഒടിഞ്ഞു. ഇതിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ല. വ്യക്തിപരമായ താൽപ്പര്യത്തിൻെറ അടിസ്ഥാനത്തിൽ സമരം അടിച്ചമ൪ത്താനാണ് സെക്രട്ടറി ശ്രമിക്കുന്നത്. സ൪ക്കാറിൻെറയും തൊഴിൽവകുപ്പിൻെറയും ഭാഗത്തുനിന്ന് സമരം ഒത്തുതീ൪പ്പാക്കാൻ നടപടി ഉണ്ടാകുന്നില്ളെന്നും അവ൪ പറഞ്ഞു.
അഖിലേന്ത്യാ സെക്രട്ടറി പ്രജിത് കൃഷ്ണൻകുട്ടി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്, യൂണിറ്റ് വൈസ് പ്രസിഡൻറ് ലിൻസി, യൂനിറ്റ് അംഗം ആൻ സക്കറിയ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.