ആത്മഹത്യാക്കുറിപ്പ് കാണാതായി; സാക്ഷിവിസ്താരം മുടങ്ങി

തിരുവനന്തപുരം:  പീഡനത്തിനിരയായ വിദ്യാ൪ഥിനി ആത്മഹത്യചെയ്ത കേസിലെ പ്രധാന തെളിവായ ആത്മഹത്യാക്കുറിപ്പ് കാണാതായതിനെ തുട൪ന്ന് സാക്ഷിവിസ്താരം മുടങ്ങി. രണ്ടാം അഡീഷനൽ അസിസ്റ്റൻറ് സെഷൻസ് കോടതിയാണ് വിചാരണ നി൪ത്തിവെച്ചത്. പത്തുദിവസത്തിനകം കുറിപ്പ് കണ്ടത്തെി ഹാജരാക്കാൻ ജഡ്ജി വിൻസൻറ് ചാ൪ളി ഉത്തരവിട്ടു. ഉള്ളൂ൪ സ്വദേശിനിയും വയനാട്ടെ സ്വകാര്യ ഹോട്ടൽ മാനേജ്മെൻറ് സ്കൂളിൽ ഒന്നാംവ൪ഷ വിദ്യാ൪ഥിനിയുമായ 19കാരി 2007 ഫെബ്രുവരി രണ്ടിനാണ് ആത്മഹത്യചെയ്തത്.
സംഭവത്തിന് ഒരാഴ്ച മുമ്പ് വിദ്യാ൪ഥിനി വീട്ടിൽ എത്തിയിരുന്നു. അതേസ്ഥാപനത്തിലെ മൂന്നാംവ൪ഷ വിദ്യാ൪ഥിക്കെതിരെ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തുട൪ന്ന് കോഴിക്കോട് സ്വദേശിയും മൂന്നാംവ൪ഷ വിദ്യാ൪ഥിയുമായ രോഹിത്തിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. വിദ്യാ൪ഥിനിയും രോഹിത്തുമായി പ്രണയത്തിലായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പ് ഫോറൻസിക്ക് പരിശോധനക്കായി അഡീഷനൽ സി.ജെ.എം കോടതിയിൽ നിന്നയച്ചിരുന്നു. പരിശോധനക്ക് ശേഷം റിപ്പോ൪ട്ടും ആത്മഹത്യാക്കുറിപ്പും അഡീഷനൽ സി.ജെ.എം കോടതിയിൽ ഹാജരാക്കി. പിന്നീട് വിചാരണ കോടതിയിലേക്ക് കേസിലെ രേഖകൾ കൈമാറി. ഈ കേസിൽ കോടതിയിൽ മൊഴി പറയാൻ തിങ്കളാഴ്ച സാക്ഷികളത്തെിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടത്തൊനായില്ളെന്ന വിവരം അറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.