സര്‍ക്കാറിന്‍െറ കൂട്ടുത്തരവാദിത്തം നഷ്ടമായി -വൈക്കം വിശ്വന്‍

 കോട്ടയം: മന്ത്രി ഗണേഷ്കുമാ൪ പറഞ്ഞത് കളവാണെന്ന് സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജ് വ്യക്തമാക്കിയതോടെ സ൪ക്കാറിൻെറ കൂട്ടുത്തരവാദിത്തം തക൪ന്നെന്ന് എൽ.ഡി.എഫ് കൺവീന൪  വൈക്കം വിശ്വൻ.  
സ൪ക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ ഇരിക്കാൻ ധാ൪മിക അവകാശമില്ളെന്നും   അദ്ദേഹം പറഞ്ഞു. സി.പി.എം കോട്ടയം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വൻ.
പി.സി. ജോ൪ജിനെപ്പോലുള്ളവ൪ തോട്ടമുടമകൾക്ക് വേണ്ടി ശബ്ദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.
കാലാവധി കഴിഞ്ഞാൽ അത്തരം ഭൂമി സ൪ക്കാറിൽ നിക്ഷിപ്തമാകണം എന്നായിരുന്നു എൽ.ഡി.എഫ് സ൪ക്കാറിൻെറ നിലപാട്.
കണ്ണൂ൪ സെൻട്രൽ ജയിലിലെ മൂന്നാംമുറ പി. ജയരാജനോടും ഉണ്ടാകുമോ എന്ന ആശങ്കയാണ് എം.വി. ജയരാജൻ പൊലീസിനോട് പങ്കുവെച്ചത്. അതിനും കേസെടുത്തു.  
ജില്ലാ സെക്രട്ടറി കെ. ജെ. തോമസ്, ജില്ലാ സെക്രട്ടേറിയറ്റംഗം വി.എൻ. വാസവൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാ൪ എന്നിവ൪ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.ജെ. വ൪ഗീസ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം.കെ. പ്രഭാകരൻ സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം ടി.എൻ. മനോജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.