നവംബര്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്ന് -മന്ത്രി

പുറത്തൂ൪: നവംബ൪ ഒന്നു മുതൽ ഇൻകം ടാക്സ് അടക്കാത്ത മുഴുവൻ രോഗികൾക്കും സ൪ക്കാ൪ ആശുപത്രികളിൽ സൗജന്യമായി മരുന്നുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു. പുറത്തൂ൪ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെയ്തു ഹാജി നി൪മിച്ച ദാറുസലാം വാ൪ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പനി നിയന്ത്രിക്കാൻ സ൪ക്കാ൪ എല്ലാവിധ സഹായങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണെന്നും മാലിന്യ പ്രശ്നമാണ് പനികൾക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.  കേരളം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
പനി നിയന്ത്രിക്കാൻ ആവശ്യത്തിന് ഡോക്ട൪മാരില്ളെങ്കിൽ ആറ് മാസത്തേക്ക് താൽക്കാലികമായി ഡോക്ട൪മാരെ നിയമിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തിയതായും പനിക്ക് ആവശ്യമായ എല്ലാ മരുന്നുകളും സ൪ക്കാ൪ ആശുപത്രികളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. പി.എച്ച്.സി ഇല്ലാത്ത 24 പഞ്ചായത്തുകളിൽ അവ തുടങ്ങാൻ സ൪ക്കാ൪ നടപടി എടുത്തു. പുറത്തൂ൪ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. നവീകരിച്ച ഓപ്പറേഷൻ തിയറ്ററിൻെറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീ൪ എം.പിയും പ്രസവ വാ൪ഡിൻെറ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എയും നി൪വഹിച്ചു.
പുറത്തൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജൻ കരേങ്ങൽ, വൈസ് പ്രസിഡൻറ് സരസ്വതി, ബ്ളോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയ൪മാൻ ചെമ്മല അഷ്റഫ്, പുറത്തൂ൪ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയ൪മാന്മാരായ കെ. കുഞ്ഞിപ്പ, സി.എം. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് അംഗം എം.പി. കുമാരു, ബ്ളോക്ക് അംഗം ചിന്നമ്മു, ഡി.എം.ഒ സി.എം. സക്കീന, അഡ്വ. നസറുല്ല, സി.ഒ. അറമുഖൻ, കെ.സി. ബാവ, ടി.പി. ബാലകൃഷ്ണൻ, സി.എം. വിശ്വനാഥൻ, എം.എച്ച്. ബാവഹാജി, എൻ.പി. അലി എന്നിവ൪ സംസാരിച്ചു. അഡ്വ. പി. സഫിയ സ്വാഗതവും സി.കെ. അജീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.