പതിനാറുകാരിയെ ഇരുപത് ദിവസം കാറില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

ജയ്പൂ൪: പതിനാറുകാരിയെ അഞ്ചു യുവാക്കൾ ചേ൪ന്ന് ഇരുപത് ദിവസം കാറിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. രാജസ്ഥാനിലെ അജ്മീ൪ ജില്ലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. സികാ൪ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടിയെ തൻെറ അമ്മായിയുടെ വീട്ടിലേക്ക് പൊകവെ ജൂൺ 4ന് കാണാതായിരുന്നു. കാണാതായ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ജൂൺ 24 ഞായറാഴ്ച യുവാക്കളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി കുടുംബാംഗങ്ങളുടെ അരികിൽ എത്തിയെങ്കിലും ഭയം നിമിത്തം ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വ്യാഴാഴ്ചയാണ് കുട്ടിയും കുടുംബാംഗങ്ങളും പൊലീസ് സ്റ്റേഷനിൽ എത്തിയത്.

മാ൪ക്കറ്റിലേക്ക് നടന്നു പൊകവെ അഞ്ച് യുവാക്കൾ ബലമായി  ആഡംബര വാഹനത്തിൽ പിടിച്ച് കയറ്റുകയും ജില്ലാ അതി൪ത്തിയിലുള്ള കാട്ടു പ്രദേശത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. 20 ദിവസവും യുവാക്കൾ തുട൪ച്ചയായി ബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മൂന്ന് പേരെ പെൺകുട്ടി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികൾ. ഇവ൪ക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.