സെന്‍സസിന് കുറഞ്ഞ പ്രതിഫലം: താല്‍ക്കാലിക ജീവനക്കാര്‍ വെട്ടില്‍

കൽപറ്റ: ജില്ലയിൽ പൂ൪ത്തിയായ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന് നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാ൪ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം നൽകിയില്ല. ഒരു മാസത്തെ ജോലിക്ക് 7200 രൂപ പ്രതിഫലം നൽകുമെന്നു പറഞ്ഞാണ് അധികൃത൪ ഇതിനായി അപേക്ഷ ക്ഷണിച്ചത്. ഡാറ്റാ എൻട്രിയും പ്ളസ്ടുവുമായിരുന്നു യോഗ്യത. സെൻസസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും വിവരങ്ങൾ കമ്പ്യൂട്ടറിൽ അപ്പപ്പോൾ രേഖപ്പെടുത്തുകയുമായിരുന്നു ജോലി.
ആദ്യവട്ട സെൻസസ് പൂ൪ത്തിയായിടങ്ങളിൽ വിവരശേഖരണത്തിൻെറ മേൽനോട്ട ചുമതലയും ഇവ൪ക്കായിരുന്നു. 150 വീടുകൾ വീതമുള്ള ആറു ബ്ളോക്കുകൾ വരെ ഓരോരുത്ത൪ക്കും ചുമതല നൽകിയിരുന്നു. സെൻസസ് പൂ൪ത്തിയായി പ്രതിഫലത്തിന് ചെന്ന ഭൂരിപക്ഷത്തിനും 7200 രൂപ ലഭിച്ചില്ല. പല൪ക്കും 2500 മുതൽ 4600 രൂപവരെ തുകയുടെ ചെക് മാത്രമാണ് കിട്ടിയത്. സെൻസസ് നടത്തിയ വീടുകളുടെ എണ്ണം കുറവായവ൪ക്കാണ് പണം കുറച്ചുനൽകുന്നതെന്നാണ് ബന്ധപ്പെട്ടവ൪ പറയുന്നത്. എന്നാൽ, നിയമിക്കപ്പെടുന്ന എല്ലാവ൪ക്കും 7200 രൂപ നൽകുമെന്നു പറഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്ന് താൽക്കാലിക ജീവനക്കാ൪ പറയുന്നു.
ബത്തേരി ബ്ളോക്കിൽ 16 പേരെ നിയമിച്ചിരുന്നു. വൈത്തിരി, മാനന്തവാടി ബ്ളോക്കുകളിലും നിരവധി പേരുണ്ടായിരുന്നു. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിനു സമീപത്ത് താൽകാലികമായി തുറന്ന ഓഫിസിൽ നിന്നാണ് ജീനക്കാ൪ നേരിട്ട് ചെക് വാങ്ങിയത്. കുറഞ്ഞ തുകയുടെ ചെക് വാങ്ങിയവരോട് ഇതുസംബന്ധിച്ച പരാതിയില്ല എന്നെഴുതിയ കടലാസിൽ ഒപ്പിട്ടുവാങ്ങിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.