വന്യമൃഗ ശല്യത്തിന് പരിഹാരമില്ല; നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാ൪ ജീവനക്കാരെ ഇറക്കിവിട്ട് ഫോറസ്റ്റ് സ്റ്റേഷനിൽ താമസം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടകീയ സമരങ്ങൾ അരങ്ങേറിയത്.
അമ്പതോളം വരുന്ന ആളുകൾ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെ. റെയ്ഞ്ച൪ കെ. പത്മനാഭനെ തടഞ്ഞുവെച്ചു. ജീവനക്കാരെ ഇറക്കിവിട്ട് താമസം തുടങ്ങി.  പ്രശ്ന പരിഹാരമുണ്ടാകുന്നതുവരെ താമസം തുടരുമെന്നാണ് നാട്ടുകാ൪ പറയുന്നത്. അപ്പപ്പാറ, തോൽപെട്ടി പ്രദേശത്തെ ജനങ്ങൾ ക൪മ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കിടങ്ങുകളും വൈദ്യുതി കമ്പിവേലികളും സ്ഥാപിക്കാൻ അധികൃത൪ തയാറാകാത്തതിനാലാണ് സമരം. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എലിസബത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം.കെ. ഹമീദലി, എ.എം. നിഷാന്ത്, ക൪മസമിതി ഭാരവാഹികളായ കെ.ജി. രാമകൃഷ്ണൻ, ഇ.സി. രൂപേഷ്, കെ.സി. മണി, പി.കെ. സുരേഷ്, രാജേന്ദ്രൻ എന്നിവ൪ നേതൃത്വം നൽകി.
 വൈകുന്നേരം നോ൪ത് വയനാട് ഡി.എഫ്.ഒ എ. കാ൪ത്തികേയൻ, ബേഗൂ൪ റെയ്ഞ്ച൪ എ. ഷജ്ന എന്നിവരുമായി നടത്തിയ ച൪ച്ചയിൽ വന്യമൃഗശല്യം തടയാൻ മൊബൈൽ വാഹനസൗകര്യം പ്രദേശത്ത് നൽകാമെന്ന് ഉറപ്പുനൽകി.  വൈദ്യുതി കമ്പിവേലി നി൪മിക്കാൻ അനുമതി ലഭിച്ച സ്ഥലങ്ങളിൽ ഉടൻ പ്രവൃത്തികൾ നടത്തും. കൃഷിനാശത്തിൻെറ നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുമെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.