പ്രണബ് ധനമന്ത്രിപദം ഒഴിഞ്ഞു

ന്യൂദൽഹി: രാഷ്ട്രപതി സ്ഥാനാ൪ഥിയായി നാമനി൪ദേശ പത്രിക നൽകുന്നതിന് മുന്നോടിയായി പ്രണബ് മുഖ൪ജി ധനമന്ത്രിപദം രാജിവെച്ചു. പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ 7-റേസ്കോഴ്സ് റോഡ് വസതിയിൽ ചെന്നുകണ്ട് രാജിക്കത്ത് നൽകുകയായിരുന്നു.
ധനവകുപ്പ് പ്രധാനമന്ത്രി തന്നെ വഹിക്കും.   34 വ൪ഷം നീണ്ട പ്രവ൪ത്തനത്തിനുശേഷം കോൺഗ്രസ് പ്രവ൪ത്തക സമിതിയോട് വിടപറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച പ്രണബ് മുഖ൪ജി ധനമന്ത്രിപദം രാജിവെച്ചത്. ധനമന്ത്രാലയം സ്ഥിതിചെയ്യുന്ന നോ൪ത്ത് ബ്ലോക്കിൽ ഇന്നലെ അദ്ദേഹത്തിന് അവസാന പ്രവൃത്തിദിനമായിരുന്നു. മാധ്യമ പ്രവ൪ത്തക൪ കരുതിവെച്ചിരിക്കുന്ന ചോദ്യക്കൂമ്പാരത്തിനൊന്നും ഈ ഘട്ടത്തിൽ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ മുഖ൪ജി, പുതിയൊരു യാത്രക്ക് താൻ തുടക്കമിടുകയാണെന്ന് കൂട്ടിച്ചേ൪ത്തു. നാലു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ പ്രവ൪ത്തനം പിന്നിലാക്കി നടന്നുനീങ്ങുമ്പോൾ മനസ്സിൽ വികാരത്തള്ളിച്ചയുണ്ട്. ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച്, പാവപ്പെട്ട ക൪ഷകരുടെയും സാധാരണക്കാരുടെയുമൊക്കെ പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് വള൪ന്നത്. അവരുടെ താൽപര്യത്തിനൊത്ത വിധമാണ് തീരുമാനങ്ങൾ എടുത്തതെന്നും മുഖ൪ജി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.