കൊൽക്കത്ത: രാഷ്ട്രപതി സ്ഥാനാ൪ഥി പി.എ സാങ്മ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാന൪ജിയെ സന്ദ൪ശിച്ചു. പ്രണബ് മുഖ൪ജിയുടെ സ്ഥാനാ൪ഥിത്വവുമായി ബന്ധപ്പെട്ട് യു.പി.എയുമായി ഇടഞ്ഞു നിൽക്കുന്ന മമതയുടെ പിന്തുണ തേടിക്കൊണ്ടാണ് സാങ്മ കൊൽക്കത്തയിലെത്തിയത്. കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നുവെന്ന് സാങ്മ പറഞ്ഞു.
‘കൂടിക്കാഴ്ചയുടെ അനന്തരഫലത്തിൽ ഞാൻ അതീവ സന്തോഷവാനാണ്. മമതാ ദീയുടെ പിന്തുണ ലഭിക്കുമെന്ന് തന്നെയാണെൻെറ പ്രതീക്ഷ’ സാങ്മ പറഞ്ഞു.
കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിഷയം പാ൪ട്ടി ച൪ച്ച ചെയ്യുകയാണെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റേയ് വ്യക്തമാക്കി.
എ.പി.ജെ അബ്ദുൽ കലാം അടക്കം മൂന്നു പേരെയാണ് മമത രാഷ്ട്രപതി സ്ഥാനത്തേക്ക് നി൪ദേശിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാവാത്ത കോൺഗ്രസ് പ്രണബിനെ സ്ഥാനാ൪ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മൽസരിക്കാനില്ലെന്ന് കലാമും പ്രഖ്യാപിച്ചു. എന്നാൽ മമത തൻെറ പാ൪ട്ടിയുടെ നിലപാട് ഇതുവരെയും പ്രഖ്യാപിച്ചിരുന്നില്ല.
ബി.ജെ.പിയും അകാലിദളും നേരത്തെ തന്നെ സാങ്മക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.