ലയങ്ങളില്‍ രോഗങ്ങള്‍ പെരുകുന്നു

മൂന്നാ൪: കാലവ൪ഷം ശക്തിപ്രാപിച്ചതോടെ എസ്റ്റേറ്റ് ലയങ്ങളിൽ രോഗങ്ങൾ പെരുകുന്നു. കമ്പനി ലയത്തിലെ ശുചീകരണ പ്രവ൪ത്തനങ്ങൾ അവതാളത്തിലായതാണ്കാരണം.
 ജീവനക്കാരെ കുറച്ചതുമൂലം പല എസ്റ്റേറ്റുകളിലും ശുചീകരണപ്രവ൪ത്തനങ്ങൾ നടന്നിട്ട് മാസങ്ങളായി. ലയങ്ങളിലെ ഓടകൾ, വീടുകളോട് ചേ൪ന്ന തൊഴുത്തുകൾ തുടങ്ങിയവ ജീവനക്കാരുടെ അഭാവംമൂലം വൃത്തിയാക്കുന്നില്ല. ഇതിനാൽ കൊതുകുകൾ പെരുകുകയാണ്.  പല എസ്റ്റേറ്റുകളിലും കക്കൂസുകൾ പോലും നിറഞ്ഞുകിടക്കുന്നു.  
മഴ ശക്തിപ്രാപിച്ചതോടെ പനി ബാധിച്ച് നൂറുകണക്കിന് തൊഴിലാളികളാണ്  ദിവസവും കമ്പനി ആശുപത്രിയിലത്തെുന്നത്. മലിനജലം ഇങ്ങനെ ഒഴുകുന്നത് ഈ മേഖലകളിൽ ഡെങ്കിപ്പനി, കോളറ തുടങ്ങിയ മാരകരോഗങ്ങൾ പട൪ന്നുപിടിക്കാൻ കാരണമാവുകയാണ്.
മൂന്നാറിലെ തോട്ടംമേഖലകളിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലി നോക്കുന്നത്. ഇവ൪ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽനിന്ന് പലപ്പോഴും കമ്പനി അധികൃത൪ ഒഴിഞ്ഞുമാറുകയാണ്.  
മൂന്നു റൂമുകൾ വീതമുള്ള പത്തുവീടുകൾ ചേ൪ന്നതാണ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾ. പല വീടുകളും പണിതിട്ട് വ൪ഷങ്ങൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്താൻ  അധികൃത൪ തയാറാകുന്നില്ല. കമ്പനിയുടെ കൈവശമുള്ള വീടുകളായതിനാൽ സ൪ക്കാറിനു നേരിട്ട് അറ്റക്കുറ്റപ്പണി നടത്താനും  കഴിയില്ല.  മഴക്കാലമായതോടെ വീടുകൾ പലതും ചോ൪ന്നൊലിക്കുകയാണ്.  വീടിനോട് ചേ൪ന്ന തൊഴുത്തുകളിൽ നിന്നും കക്കൂസുകളിൽ നിന്നും മലിനജലം അടുത്ത  വീടുകളിലേക്കും സമീപ റോഡുകളിലേക്കും ഒഴുകുകയാണ്. ഈ വെള്ളത്തിൽ ചവിട്ടിയാണ് തൊഴിലാളികളുടെ കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്.
മഴക്കാലരോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തേണ്ട   ആരോഗ്യവകുപ്പ് അധികൃത൪ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ  സന്ദ൪ശിക്കാതെയാണ് മടങ്ങുന്നത്.
ജീവനക്കാരുടെ അഭാവംമൂലം കമ്പനി അധികൃത൪ ശുചീകരണപ്രവ൪ത്തനങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്നത് തോട്ടം മേഖലയെ വൻപ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.