ബൈക്ക് അപകടങ്ങളില്‍ യുവാക്കള്‍ക്ക് പരിക്ക്

തലയോലപ്പറമ്പ്: ഒരേസമയം ഉണ്ടായ രണ്ട് ബൈക്കപകടങ്ങളിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. നി൪ത്തിയിട്ട ബസിന് പിന്നിൽ ബൈക്കിടിച്ച് മിഠായിക്കുന്ന് മഴുവിന്മേൽ അ൪ജുനനും (17), നിയന്ത്രണംതെറ്റിയ ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ച് ഇറുമ്പയം അറക്കൽ തോമസിനുമാണ് (30) പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 ന് പള്ളിക്കവലയിലായിരുന്നു അപകടം.
കോട്ടയം വൈക്കം റൂട്ടിലെ ഗുരുദേവ ബസ് സ്റ്റോപ്പിൽ നി൪ത്തിയപ്പോഴാണ് പിന്നിലൂടെ വന്ന ബൈക്ക് ഇടിച്ചത്. ബൈക്കിൽനിന്ന് തെറിച്ച് റോഡിൽവീണാണ് അ൪ജുനന് പരിക്കേറ്റത്. പള്ളിക്കവലക്ക് സമീപത്തെ വളവിലാണ് നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.