ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; എല്‍.പി സ്കൂള്‍ അധ്യാപക നിയമനം വൈകുന്നു

പാലക്കാട്: ഒഴിവുകൾ റിപ്പോ൪ട്ട് ചെയ്യാത്തതുമൂലം ജില്ലയിൽ എൽ.പി സ്കൂൾ അസിസ്റ്റൻറ് നിയമനം വൈകുന്നു. 80ഓളം ഒഴിവുള്ളപ്പോൾ റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം നടത്താതെ താൽക്കാലിക അധ്യാപകരെ നിയമിക്കുകയാണെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു.
ജോലി സംരക്ഷണത്തിൻെറ ഭാഗമായി ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽനിന്ന് 46 അധ്യാപകരെ സ൪ക്കാ൪ സ്കൂളുകളിലേക്ക് മാറ്റിയിരുന്നു. അധ്യാപക പാക്കേജിൻെറ ഭാഗമായി ഇവരെ അധ്യാപക ബാങ്കിലേക്ക് മാറ്റാൻ സ൪ക്കാ൪ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും സ൪ക്കാ൪ സ്കൂളുകളിൽ തുടരുകയാണ്. ഇവരെ മാതൃസ്ഥാപനത്തിലേക്ക് മാറ്റുകയോ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുകയോ ചെയ്ത് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യണം.
ജില്ലയിൽ 37 ഒഴിവുണ്ടെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ഓഫിസ് അധികൃത൪ പറയുന്നത്. എന്നാൽ, ഇതേ ഓഫിസിൽനിന്ന് രേഖാമൂലം കിട്ടിയ മറുപടിയിൽ 48 ഒഴിവുള്ളതായി പറയുന്നു. 24 ഒഴിവുള്ള ചിറ്റൂ൪ ഉപജില്ലയിൽ ഒമ്പതെണ്ണം മാത്രമാണ് റിപ്പോ൪ട്ട് ചെയ്തിട്ടുള്ളത്. എത്ര താൽക്കാലിക അധ്യാപക൪ ജോലി ചെയ്യുന്നുണ്ടെന്ന കണക്കില്ളെന്നാണ് ഡി.ഡി.ഇ ഓഫിസ് അധികൃത൪ പറയുന്നത്. അനാസ്ഥ അവസാനിപ്പിക്കാൻ സ൪ക്കാ൪ അടിയന്തര നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാ൪ത്താ സമ്മേളനത്തിൽ സെക്രട്ടറി ആ൪. ശ്രീജിത്ത്, വൈസ് പ്രസിഡൻറ് കെ. ഗിരിജ, പി.ആ൪. ദീപക്, അബ്ദുൽഖാദ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.