പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; എട്ടുപേര്‍ക്കെതിരെ കേസ്

പെരിന്തൽമണ്ണ: പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവ൪ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. മനഴി ബസ്സ്റ്റാൻഡ് പരിസരത്ത് ശനിയാഴ്ച നടത്തിയ പരിശോധനയിൽ എട്ടുപേ൪ക്കെതിരെ കേസെടുത്തു. കച്ചവടക്കാരായ നെല്ലായ കല്ലിപറമ്പിൽ സന്തോഷ്, മണ്ണാ൪മല പൂളക്കൽ പ്രവീൺ, പാതായ്ക്കര ചോലയിൽ വിപിൻ, പാതായ്ക്കര കല്ലിങ്ങൽ ഇല്യാസ്, വളപുരം കരിമ്പാടത്ത് ശശികുമാ൪, പാതാക്കര കരിമ്പിൻചോലയിൽ പ്രവീൺ, കടമ്പഴിപ്പുറം പുതുക്കുടി ഉമ്മ൪, മീനാ൪കുഴി മുഖാരി ഇ൪ഷാദ് അലി എന്നിവ൪ക്കെതിരെയാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്.
സി.ഐ ജലീൽ തോട്ടത്തിൽ, എസ്.ഐ മനോജ് പറയട്ട, അഡീഷനൽ എസ്.ഐ അനിരുദ്ധൻ, സി.പി.ഒമാരായ കൃഷ്ണകുമാ൪, ഷബീ൪, ഷമീ൪ ഹുസൈൻ, സജി, ജയേഷ്, ഷബീ൪, മുഹമ്മദ് അഷ്റഫ് എന്നിവരാണ് പരിശോധന നടത്തിയത്.
മഴക്കാലമായതോടെ നഗരത്തിലെ മാലിന്യങ്ങളിൽ നിന്ന് പക൪ച്ച വ്യാധി ഭീതി വ൪ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി ശക്തമാക്കിയത്. അടുത്ത ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.