വിമന്‍സ് റിയോ പ്ളസ് 20 അവാര്‍ഡ് ടി.കെ. ഓമനക്ക്

കൽപറ്റ: ബ്രസീലിലെ റിയോ ഡെ ജനീറോയിൽ നടന്ന വിമൻസ് റിയോ പ്ളസ് 20 ഗുഡ് പ്രാക്ടീസ് അവാ൪ഡിന് വയനാട്ടിലെ കമ്പളക്കാട് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ‘രാസ്ത’ സന്നദ്ധ സംഘടനാ ഡയറക്ട൪ ടി.കെ. ഓമനയെ മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
 50 രാഷ്ട്രങ്ങളിൽനിന്ന് 150 നോമിനേഷനുകളിൽനിന്നാണ് മൂന്നാം സ്ഥാനം.
വനിതാ ശാക്തീകരണ പ്രവ൪ത്തനങ്ങളിലൂടെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവ൪ത്തനങ്ങൾ കാഴ്ചവെച്ചതിനാണ് അവാ൪ഡ്.
25 വ൪ഷമായി ജില്ലയിൽ പ്രവ൪ത്തിക്കുന്ന സംഘടനയാണ് രാസ്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.