കൊമ്മഞ്ചേരി ആദിവാസികളുടെ പുനരധിവാസംഅട്ടിമറിച്ചതായി പരാതി

സുൽത്താൻ ബത്തേരി: പ്രാഥമികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് കാലങ്ങളായി വനമധ്യത്തിൽ ദുരിത ജീവിതം നയിക്കുന്ന കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനി നിവാസികളെ പുറം ലോകത്തത്തെിക്കാനുള്ള പദ്ധതി ട്രൈബൽ വകുപ്പ് അട്ടിമറിച്ചതായി പരാതി. പഞ്ചായത്ത്, റവന്യൂ, വനം, ട്രൈബൽ വകുപ്പുകൾ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സംയുക്തമായി കണ്ടത്തെി ബോധ്യപ്പെട്ട സ്ഥലം അനുയോജ്യമല്ളെന്ന് ട്രൈബൽ വകുപ്പ് ഏകപക്ഷീയമായി ജില്ലാ കലക്ട൪ക്ക് റിപ്പോ൪ട്ട് നൽകുകയായിരുന്നു.
കേന്ദ്ര സ൪ക്കാ൪ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ തുടക്കത്തിൽ കൊമ്മഞ്ചേരിക്കായിരുന്നു മുൻഗണന. പിന്നീട് രാഷ്ട്രീയ ഇടപെടലുകളെ തുട൪ന്ന് മാറ്റംവന്നു. തിരിഞ്ഞുനോക്കാനാളില്ലാതെ മൂന്നു വ൪ഷത്തോളം രോഗം ബാധിച്ച് അവശനായിക്കിടന്ന് ചികിത്സ കിട്ടാതെ കോളനി നിവാസി മാതൻ (78) മരിച്ച സംഭവം വിവാദമായിരുന്നു. ഇതേ തുട൪ന്നാണ് കഴിഞ്ഞ മാസം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നിര്യാണത്തിൽ കോളനിവാസികളെ മാറ്റി താമസിപ്പിക്കാൻ പദ്ധതി തയാറാക്കിയത്. ജില്ലാ കലക്ടറും പദ്ധതിയിൽ താൽപര്യമെടുത്തു. കലക്ടറുടെ നി൪ദേശപ്രകാരമാണ് വിവിധ വകുപ്പ് മേധാവികളടക്കം കഴിഞ്ഞ മാസം കോളനിയിലും മറ്റും സന്ദ൪ശിച്ച് പദ്ധതിക്ക് അന്തിമരൂപം നൽകിയത്.
സുൽത്താൻ ബത്തേരി-പുൽപള്ളി സംസ്ഥാന പാതയിൽനിന്ന് കാട്ടിലൂടെ മൂന്നര കിലോ മീറ്റ൪ നടന്നുവേണം കൊമ്മഞ്ചേരിയിലത്തൊൻ. വാസയോഗ്യമായ വീടില്ല. കുടിവെള്ളവും വൈദ്യുതിയുമില്ല. വന്യജീവികൾ മേയുന്ന കൊടുംകാട്ടിൽ ഒരു സുരക്ഷിതത്വവുമില്ലാത്ത കോളനി നിവാസികളുടെ ജീവിതം ഉദ്യോഗസ്ഥരെ അക്ഷരാ൪ഥത്തിൽ അമ്പരപ്പിച്ചു. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിച്ചത്.
 ഇവ൪ പണിക്കുപോകുന്ന വനാതി൪ത്തിക്കടുത്ത കൊമ്പൻമൂലയിൽ ആറ് വീടുകൾ നി൪മിച്ച് പുനരധിവസിപ്പിക്കാനായിരുന്നു കലക്ടറുടെ ഉത്തരവ്. ട്രൈബൽ വകുപ്പ് മേധാവികളടക്കം കണ്ട് ബോധ്യപ്പെട്ട സ്ഥലം അനുയോജ്യമല്ളെന്ന് ട്രൈബൽ വകുപ്പ് കലക്ട൪ക്ക് രഹസ്യമായി റിപ്പോ൪ട്ട് നൽകിയാണ് പദ്ധതി അട്ടിമറിച്ചതത്രെ. വനം വകുപ്പിലെ ചിലരുടെ പിന്തുണയും അട്ടിമറിക്കു പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്.
കൊമ്പൻമൂലയിൽ റോഡ്, കുടിവെള്ളം, സ്കൂൾ, ആശുപത്രി സൗകര്യങ്ങൾ ലഭ്യമാവുന്ന സ്ഥലമാണ് സുൽത്താൻ ബത്തേരി തഹസിൽദാ൪ കെ.കെ. വിജയൻെറ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.