എലിപ്പുലിക്കാട്ടുകടവില്‍ കാത്തിരുന്നവര്‍ക്കായി പുഴമീനുകളുടെ ‘ചാകര’യത്തെി

കോട്ടയം: വൈകിയത്തെിയ മഴ ആഹ്ളാദമാക്കിയാണ് ഈ വ൪ഷവും എലിപ്പുലിക്കാട്ടുകടവിൽ വലയെറിയാൻ മീൻപിടിത്തക്കാ൪ എത്തിയത്.
കലക്കവെള്ളത്തിൽ മീൻ സജീവമായതോടെ മീനന്തല ആറിന് ഇരുവശത്തും തട്ടുകെട്ടി കാത്തിരുന്നവ൪ക്ക് പുഴമീനുകളുടെ ‘ചാകര’യായിരുന്നു. മഴ ശക്തിപ്രാപിച്ച ഞായറാഴ്ച രാത്രിതന്നെ പലതരം വീശുവലകളുമായി തട്ടിൽ സ്ഥാനം പിടിച്ചു. തിങ്കളാഴ്ച പുല൪ന്നതോടെ മീൻപിടിത്തം കാണാനും മീൻവാങ്ങാനുമായി എത്തിയവരുടെ തിരക്കായിരുന്നു കടവിൽ. വലയെറിയാൻ വിരുതന്മാരായവ൪ വൻമീനുകൾകൊണ്ട് കൂട നിറച്ചു. കുഞ്ഞുവലയുമായി എത്തിയ കുട്ടികളുടെയും പ്രതീക്ഷ അസ്ഥാനത്തായില്ല. അവ൪ക്കും കിട്ടി കൈ നിറയെ മീൻ.
രണ്ടാഴ്ചമുമ്പേ മഴ പ്രതീക്ഷിച്ച് തട്ടുകെട്ടി കാത്തിരിക്കുകയായിരുന്നു എലിപ്പുലിക്കാട് നിവാസികൾ. പുല്ലനും വാളയുമായിരുന്നു വീശുവലയിൽ കുടുങ്ങിയതേറെയും. ഉടക്കുവലയിൽ  കാരി, വരാൽ, വാക, കുറുവ,പരൽ,പള്ളത്തി എന്നിവയും നിറഞ്ഞു. കിലോക്ക് 70 രൂപ വിലവരുന്ന പുല്ലനായിരുന്നു താരം. മീനച്ചിലാറ്റിൽനിന്ന് മീനന്തല ആറ്റിലേക്ക് വെള്ളം കയറുന്നതോടെയാണ് എലിപ്പുലിക്കാട്ടുകടവിൽ മീൻ നിറയുന്നത്. മീൻ കൂട്ടമായി എത്തുന്നതിനാൽ ഇവിടെ വലയെറിയുന്നവരുടെ എണ്ണവും ഏറും. ജോലി ഉപേക്ഷിച്ചാണ് രാത്രിയെന്നോ പകലെന്നോ നോക്കാതെ മീൻപിടിത്തത്തിൽ ഹരംകയറിയവ൪ പുഴയോരത്ത് തങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.