വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ കത്തിച്ചു

തൃപ്രയാ൪: വീട്ടുമുറ്റത്ത് പാ൪ക്ക് ചെയ്ത ഓട്ടോറിക്ഷ അക്രമികൾ രാത്രി കത്തിച്ചു.നാട്ടിക ബീച്ച് പള്ളത്ത് വടക്കിട്ടിൽ ശേഖരന്റെ മകൻ ഷിബുവിന്റെ ഓട്ടോയാണ് വ്യാഴാഴ്ച്ച രാത്രി 1.30ന്  കത്തിച്ചത്.ഓട്ടോറിക്ഷയുടെ ഗ്ളാസ് തക൪ക്കുന്ന ശബ്ദം കേട്ട് വീട്ടുകാ൪ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്.ഏതാനും മാസംമുമ്പ് ഈ ഓട്ടോറിക്ഷ കുത്തിക്കീറി തല്ലിത്തക൪ത്തിരുന്നു.തൃശൂ൪ ഹരിജൻ വെൽഫെയ൪ സൊസൈറ്റിയിൽ നിന്നും വായ്പയെടുത്ത് ഷിബു ഓടിക്കുന്നതാണ് ഓട്ടോ.വലപ്പാട് പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.