ആരതി മോള്‍ക്ക് നാട് വിടനല്‍കി

തിരുവനന്തപുരം: പേപ്പട്ടി കടിച്ചതിനെ തുട൪ന്ന് ചികിത്സയിലായിരിക്കെ പനി മൂ൪ച്ഛിച്ച് മരിച്ച മൂന്ന് വയസ്സുകാരി ആരതിമോളെയോ൪ത്ത് വ്യാഴാഴ്ച മണികണ്ഠേശ്വരം ഗ്രാമം വിതുമ്പി. നെട്ടയം മണികണ്ഠേശ്വരം വേലുത്തമ്പി നഗ൪ സ്വദേശികളായ അംബി ആശാരി -ലിജി ദമ്പതികളുടെ ഇളമകൾ ആരതി ബുധനാഴ്ച രാത്രിയോടെയാണ് പേരൂ൪ക്കട ആശുപത്രിയിലെ ചികിത്സക്കിടെ മരിച്ചത്. കുഞ്ഞിൻെറ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും ബന്ധുക്കളും ചേ൪ന്ന് ബുധനാഴ്ച രാത്രി പേരൂ൪ക്കട ജില്ലാ മാതൃകാ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി കമലത്തെ തടഞ്ഞുവെച്ചിരുന്നു.
ഉച്ചക്ക് രണ്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി നെട്ടയം മണികണ്ഠേശ്വരത്തെ വീട്ടിലെത്തിച്ചു. യുവമോ൪ച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ.വി.വി. രാജേഷ്, ബി.ജെ.പി നേതാക്കളായ കരമന ജയൻ, സി. ശിവൻകുട്ടി എന്നിവ൪ വീട്ടിലെത്തി അനുശോചിച്ചു.കുഞ്ഞിൻെറ മരണത്തിന് ഉത്തരവാദിയായ ഡോക്ട൪മാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ പേരൂ൪ക്കടയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.  നെട്ടയം വാ൪ഡ് കൗൺസില൪ എം.ആ൪. രാജീവ്, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ജി. പത്മകുമാ൪, പി. മധുകുമാ൪, മേലത്തുമേലെ പ്രേമകുമാ൪, വഴയില ശ്രീകുമാ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.