പന്തളത്ത് ഇ-ടോയ്ലറ്റുകള്‍

പന്തളം: സ്വകാര്യ ബസ്സ്റ്റാൻഡിൽ ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചുതുടങ്ങി. പ്രാഥമിക ഘട്ടമായി രണ്ടു ടോയ്ലറ്റുകളാണ് സ്ഥാപിക്കുന്നത്. പ്രവ൪ത്തനം തൃപ്തികരമെന്ന് കണ്ടാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.പ്രതാപൻ പറഞ്ഞു.
കെൽട്രോണിൻെറ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാ൪ക്ക് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ഇറാം സയൻറിഫിക് സോല്യൂഷൻസാണ് ടോയ്ലറ്റ് സ്ഥാപിക്കുന്നത്. വൈദ്യുതി കണക്ഷൻ ലഭിച്ചാൽ ഉടൻ പ്രവ൪ത്തനം ആരംഭിക്കും. പ്രവേശവാതിൽ ഉൾപ്പെടെ രണ്ടു വാതിലുകളാണ് ടോയ്ലറ്റിനുള്ളത്. നിരക്കായി പ്രഖ്യാപിക്കുന്ന നിശ്ചിത നാണയമിട്ടെങ്കിൽ മാത്രമേ ടോയ്ലറ്റിൻെറ പ്രവ൪ത്തന വാതിൽ തുറക്കൂ. അകത്ത് നിന്നടക്കാവുന്ന വാതിൽ ഇതിനുശേഷമാണ്. ഉപയോഗത്തിനുശേഷം പുറത്തിറങ്ങാൻ എക്സിറ്റ് ബട്ടൻ ഉപയോഗിക്കണം. നാണയമിട്ടു പ്രവേശിക്കുന്നതു മുതൽ ആൾ പുറത്തിറങ്ങുന്നതുവരെ ചുവന്ന ലൈറ്റും അല്ലാത്തപ്പോൾ പച്ചലൈറ്റും തെളിയും. വൈദ്യുതി നിലച്ചാലും  യു.പി.എസ് സഹായത്തോടെ ടോയ്ലറ്റ് ഒരുമണിക്കു൪ വരെ പ്രവ൪ത്തിക്കും. ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ക്ളോസറ്റ് പ്രതലം വൃത്തിയാക്കണം. ഉപയോഗിക്കുന്നയാൾ മറന്നാലും ഇതിനുള്ളിലെ യൂനിറ്റ് സ്വയം ശുചീകരിക്കുമെന്നതും ഇ-ടോയ്ലറ്റിൻെറ സവിശേഷതയാണ്. ക്ളോസറ്റ് മാത്രമല്ല ടോയ്ലറ്റിൻെറ പ്ളാറ്റ്ഫോമും ഇത്തരത്തിൽ വൃത്തിയാക്കും.
ജല സംഭരണിയും മാലിന്യസംസ്കരണത്തിനുള്ള മാ൪ഗവും ഉൾപ്പെടുന്നതാണ് ഇ-ടോയ്ലറ്റ് യൂനിറ്റ്. ഉപയോഗിക്കുന്ന ജലം തന്നെ ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ഉപയോഗ്യമാക്കുന്ന ബയോമെംബ്രയിൻ റിയാക്ടറുകൾ ഇതിൽ ഘടിപ്പിക്കും. ടോയ്ലറ്റിനുള്ളിൽ ലൈറ്റുകളും എഫ്.എം.റേഡിയോയും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.