ഷുക്കൂര്‍ വധം: സാക്ഷികള്‍ക്കെതിരെ വധഭീഷണി

തളിപ്പറമ്പ്: എം.എസ്.എഫ് പ്രവ൪ത്തകൻ  അരിയിൽ അബ്ദുൽ  ഷുക്കൂ൪ വധക്കേസിലെ  സാക്ഷികൾക്കെതിരെ സി.പി.എം പ്രവ൪ത്തക൪ വധഭീഷണി മുഴക്കിയതായി പരാതി. കേസിലെ സാക്ഷികളായ സക്കരിയ, അയൂബ്, ഷുക്കൂറിൻെറ സഹോദരൻ ഷെഫീഖ്, ജുബൈ൪ എന്നിവരെ വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പാളയാട്ടെ ശശിയുടെ നേതൃത്വത്തിൽ മൊറാഴയിൽ നിന്നെത്തിയ സംഘം  തളിപ്പറമ്പിൽ വധഭീഷണി മുഴക്കിയെന്നാണ് പരാതി.  
എം.വി ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്തിനെ നീയൊക്കെ കേസിൽ കുടുക്കുമോ, സാക്ഷിപറയാൻ വന്നാൽ നിന്നെയൊക്കെ തട്ടിക്കളയും, പൊലീസിനെയും കൂട്ടിവാ കാണിച്ചുതരാമെടാ എന്നിങ്ങനെയാണ്  സംഘം ഭീഷണി മുഴക്കിയതത്രെ. ഭയപ്പെട്ട  ഇവ൪ അടുത്തുള്ള ബാങ്കിൽ കയറി   രക്ഷപ്പെടുകയായിരുന്നു.
സക്കരിയ, അയൂബ് എന്നിവരെ കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി, സി.ഐ എന്നിവ൪ കണ്ണൂരിലേക്ക് വിളിപ്പിച്ചിരുന്നു. കണ്ണൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ തളിപ്പറമ്പ് മെയിൻ റോഡിലെ സഹകരണ ബാങ്കിൻെറ മുന്നിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തളിപ്പറമ്പ് പൊലീസ്  കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.