ബി.ജെ.പിയിലെ ഭിന്നത: രൂക്ഷ വിമര്‍ശനവുമായി അദ്വാനി

ന്യൂദൽഹി: മുതി൪ന്ന ബി.ജെ.പി നേതാക്കൾക്കിടയിലെ ഭിന്നത കൂടുതൽ വെളിച്ചത്തിലേക്ക്. പാ൪ട്ടി ദേശീയ അധ്യക്ഷനെതിരെ രൂക്ഷ  വിമ൪ശനങ്ങളുമായി മുതി൪ന്ന നേതാവ് എൽ.കെ അദ്വാനി തന്നെയാണ് തുറന്ന പോരിനിറങ്ങിയിരിക്കുന്നത്. ഉത്ത൪പ്രദേശ് തെരഞ്ഞെടുപ്പ് വേളയിൽ പാ൪ട്ടി കൈക്കൊണ്ട നിലപാടുകളും  ക൪ണാടക, ഝാ൪ഖണ്ഡ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ കൈാര്യം ചെയ്ത രീതിയും  തന്റെ ബ്ലോഗിൽ വിമ൪ശന വിധേയമാക്കിയാണ് അദ്വാനി ഗഡ്കരിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ബി.ജെ.പിയിലെ നിലവിലെ സാഹചര്യങ്ങൾ ഒട്ടും ആശാവഹമല്ലെന്നും അദ്ദേഹം തുറന്നെഴുതുന്നു.


'ഈയിടെ പാ൪ട്ടിക്കുള്ളിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. ഉത്ത൪ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം, അഴിമതിയെ തുട൪ന്ന് മായാവതി പുറത്താക്കിയ ബി.എസ്.പി മന്ത്രിമാരെ പാ൪ട്ടിയിലേക്കെടുത്ത നടപടി, ക൪ണാടക,ഝാ൪ഖണ്ഡ് സംസ്ഥാനങ്ങളിൽ പാ൪ട്ടിയുടെ ഇടപെടൽ- എല്ലാം അഴിമതിക്കെതരെ പാ൪ട്ടി നടത്തിയ പ്രചാരണങ്ങൾക്ക് തുരങ്കം വെക്കുന്നതായിരുന്നു'. അദ്വാനി  തന്റെ ബ്ലോഗിൽ കുറിച്ചു.
.

അതേസമയം, സുഷമാ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും അദ്വാനി  ശകതമായ പിന്തുണയാണ് നൽകിയത്. സുഷമാജിയും ജെയ്റ്റ്ലിയും ഇരുസഭകളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 1984 ലെ അവസ്ഥയിൽ നിന്നും ഭിന്നമായി എം.പി മാരുടെ ശക്തമായ സാന്നിധ്യം പാ൪ട്ടിക്കിന്നുണ്ട്. ഒൻപത് സംസ്ഥാനങ്ങളിലെ ഭരണവും പാ൪ട്ടിക്കാണ്. എന്നാൽ യു.പി.എ സ൪ക്കാറിനെതിരെ ജനങ്ങൾക്ക് രോഷമുണ്ടെന്ന പോലെ ബി.ജെ.പിയിൽ അവ൪ നിരാശരുമാണ്.  അതിനാൽ പാ൪ട്ടി ഒരു സ്വയം വിലയിരുത്തലിന് വിധേയമാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി നി൪വാഹക സമിതിയിൽ തന്നെ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത ഭിന്നത വെളിവായിരുന്നു. നരേന്ദ്ര മോഡിയും നിതിൻ ഗഡ്കരിയും തമ്മിലുണ്ടാക്കിയ ഒത്തുതീ൪പ്പ് ഫോ൪മുലയോടെ അടങ്ങുമെന്ന് കരുതിയ ബി.ജെ.പിയിലെ അഭിപ്രായ ഭിന്നത പൂ൪വാധികം ശക്തിപ്പെടുന്നതിനാണ് നി൪വാഹക സമിതി സാക്ഷ്യംവഹിച്ചത്.
പാ൪ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് അച്ചടക്ക ലംഘനം കാണിച്ചത് മോഡിയായിട്ടും സഞ്ജയ് ജോഷിയെ ബലിയാടാക്കിയതിനെതിരെ വലിയൊരു വിഭാഗം നേതാക്കളിൽ അമ൪ഷം നിലനിൽക്കുകയാണ്.

സമിതിയുടെ സമാപന റാലിയിൽനിന്ന് വിട്ടുനിന്ന് മുതി൪ന്ന നേതാക്കളായ എൽ.കെ. അദ്വാനിയും സുഷമ സ്വരാജും തങ്ങളുടെ അമ൪ഷം പരസ്യമാക്കിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.