മണ്ണെണ്ണ വിതരണം: സബ്സിഡി പണമായി നല്‍കുന്ന പദ്ധതി സെപ്റ്റംബര്‍ മുതല്‍

മഞ്ചേരി: റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ സബ്സിഡി ബാങ്ക് വഴി നൽകുന്ന സംവിധാനത്തിന് ജില്ലയിൽ പ്രാരംഭനടപടികളായി. മേയ് 19ന് ഇതുസംബന്ധിച്ച് സിവിൽ സപൈ്ളസ് കമീഷണ൪ താലൂക്ക് സപൈ്ള ഓഫിസുകളിലേക്ക് സ൪ക്കുല൪ അയച്ചിരുന്നു.
വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാലുലിറ്ററും വൈദ്യുതീകരിച്ച വീടുകൾക്ക് ഒരുലിറ്ററും മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. യഥാ൪ഥവില ലിറ്ററിന് 57 രൂപയാണെങ്കിലും സബ്സിഡിയോടുകൂടി 15 രൂപക്കാണ് റേഷൻകട വഴി വിതരണം.
 പൊതുവിതരണ സംവിധാനത്തിലെ അപാകത കാരണം വൈദ്യുതീകരിച്ച നൂറുകണക്കിന് വീടുകൾക്കും വൈദ്യുതീകരിക്കാത്ത വീട്ടുകാ൪ക്കുള്ള ആനുകൂല്യം ലഭിച്ചിരുന്നു. വൈദ്യുതീകരിച്ച വീടുകൾക്കുള്ള മണ്ണെണ്ണ റേഷൻകടകളിൽ എത്തുമെങ്കിലും പകുതിയിലേറെ ഗുണഭോക്താക്കളും വാങ്ങാത്തതിനാൽ ഇത് കരിഞ്ചന്തയിലെത്തുകയായിരുന്നു. ഇനി എല്ലാ കാ൪ഡുടമകളും യഥാ൪ഥ വിലയ്ക്കുതന്നെ മണ്ണെണ്ണ വാങ്ങേണ്ടിവരും. 42 രൂപയെങ്കിലും സബ്സിഡിയായി ബാങ്ക് മുഖേന നൽകും. ഇതുപ്രകാരം വൈദ്യുതീകരിക്കാത്ത വീടുള്ള കാ൪ഡുടമ മാസം നാലുലിറ്റ൪ മണ്ണെണ്ണ വാങ്ങാൻ ചെലവാക്കേണ്ടത് 228 രൂപ. 168 രൂപ പിന്നീട് തിരിച്ചുനൽകും. 57 രൂപ നിരക്കിൽതന്നെ റേഷൻമണ്ണെണ്ണ നൽകുകയും വ൪ഷാവസാനം സബ്സിഡി തുക പണമായി കാ൪ഡുടമകൾക്ക് ബാങ്കുവഴി വിതരണം ചെയ്യാനുമാണ് തീരുമാനം. സെപ്റ്റംബ൪ മുതൽ ഇത് പ്രാബല്യത്തിലാവും. എല്ലാ റേഷൻകാ൪ഡുടമകളും ഏതെങ്കിലുമൊരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങണം.
 ബാങ്ക് പാസ്ബുക്കിൻെറ ആദ്യപേജിൻെറ പക൪പ്പടക്കം പ്രത്യേക അപേക്ഷ പൂരിപ്പിച്ച് താലൂക്ക് സപൈ്ള ഓഫിസുകളിൽ നൽകണം.  
മാതൃകാ അപേക്ഷാഫോറത്തിൽ പത്തുകാര്യങ്ങൾ ഇംഗ്ളീഷിൽ പൂരിപ്പിക്കണം. പാസ്ബുക്കിൻെറ ആദ്യപേജിൻെറ പക൪പ്പടക്കം താലൂക്ക് സപൈ്ള ഓഫിസ൪ മുമ്പാകെതന്നെ ൽകണം.
സിവിൽ സപൈ്ളസ് കമീഷണറുടെ ഉത്തരവിറങ്ങിയതോടെ തുട൪നടപടികൾ ആരംഭിച്ചു.
വൈദ്യുതീകരിച്ച വീടുകൾക്ക് ഒരുലിറ്റ൪ മണ്ണെണ്ണ ലഭിക്കാൻ പലരുംബാങ്കിൽ അക്കൗണ്ടെടുത്ത് അപേക്ഷ നൽകാൻ മടിക്കുമെന്നതിനാൽ പ്രതിമാസം വിതരണം ചെയ്യുന്ന മണ്ണെണ്ണ വാങ്ങുന്ന ഗുണഭോക്താക്കളുടെ എണ്ണവും കുറയാനിടയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.