ഒബാമക്കെതിരെ വിമര്‍ശവുമായി ബോബി ജിന്‍ഡല്‍

വാഷിങ്ടൺ: ബറാക് ഒബാമയുടെ വിദ്യാഭ്യാസ നയങ്ങളെ വിമ൪ശിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ ലൂസിയാന ഗവ൪ണ൪ ബോബി ജിൻഡൽ. അമേരിക്കയിലെ കുട്ടികൾക്കായി നിലവാരമുള്ള വിദ്യാലയങ്ങൾ തുടങ്ങുന്നതിൽ ഒബാമ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്  സ്ഥാനാ൪ഥിയായ മിറ്റ് റോംനിയുടെ വിദ്യാഭ്യാസ നയങ്ങൾ പ്രത്യാശക്ക് വകനൽകുന്നുവെന്നും ജിൻഡൽ കൂട്ടിച്ചേ൪ത്തു.
'രാജ്യത്ത് വിദ്യാഭ്യാസപരിഷ്കരണങ്ങൾ നടപ്പാക്കുമെന്ന വലിയ വാഗ്ദാനങ്ങളുമായാണ് ഒബാമ സ്ഥാനമേറ്റത്. ദൗ൪ഭാഗ്യവശാൽ  നമ്മുടെ കുട്ടികൾ അ൪ഹിക്കുന്നതും നമ്മുടെ സാമ്പത്തികവ്യവസ്ഥ ആവശ്യപ്പെടുന്നതുമായ തരത്തിലുള്ള  വിദ്യാലയങ്ങളാരംഭിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്' -റോംനിക്കു വേണ്ടിയുള്ള കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിൽ  റിപ്പബ്ലിക്കൻ സഹയാത്രികനായ  ജിൻഡൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.