നവവധുവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: ബൈക്കിലെത്തിയ രണ്ടംഗസംഘം നവവധുവിനെ ആക്രമിച്ച് സ്വ൪ണവും പണവും കവ൪ന്നു. അഞ്ചാംവയലിലെ കുമാരൻെറ മകൻ രാജേഷിൻെറ ഭാര്യ ശിവരഞ്ജനയെ (22)യാണ് ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചുകയറിയശേഷം ശിവരഞ്ജനയുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന മാലയും അലമാരയിലെ പണവും കവ൪ന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു.
പരിക്കേറ്റ ശിവരഞ്ജനയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽനിന്ന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.