പൈലറ്റുമാര്‍ മാപ്പുപറയാതെ ചര്‍ച്ചയില്ലെന്ന് വ്യോമയാന മന്ത്രി

ന്യൂദൽഹി: തുട൪ച്ചയായ അഞ്ചു ദിവസമായി സമരം നടത്തുന്ന എയ൪ ഇന്ത്യ പൈലറ്റുമാ൪ യാത്രക്കാരോട് മാപ്പു പറയാതെ അവരുമായി ച൪ച്ചക്കില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു. സമരം യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയെന്നും ഇതിന് കാരണം പൈലറ്റുമാരാണെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്നം ച൪ച്ച ചെയ്യാൻ മന്ത്രി ശനിയാഴ്ച വൈകീട്ട് മുൻ വ്യോമയാന മന്ത്രിമാരുടെ യോഗം വിളിച്ച് ചേ൪ത്തിട്ടുണ്ട്.

പൈലറ്റുമാരുമായി ച൪ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് വെള്ളിയാഴ്ച  സുപ്രീംകോടതി എയ൪ ഇന്ത്യയോട് നി൪ദേശിച്ചിരുന്നു.

എന്നാൽ ,എയ൪ ഇന്ത്യയും ഇന്ത്യൻ എയ൪ ലൈൻസും ലയിപ്പിച്ച അന്നുമുതൽ തങ്ങളുന്നയിക്കുന്ന വിഷയങ്ങളിൽ സ൪ക്കാറും കമ്പനി അധികൃതരും ഒന്നും ചെയ്തിട്ടില്ലെന്ന് പൈലറ്റുമാ൪ പറഞ്ഞു. നിരവധി തവണ മാനേജ്മെന്റിനെ സമീപിച്ചതാണെങ്കിലും പരിഹാരമുണ്ടാവാത്തതാണ് പ്രശ്നം ഇത്ര വഷളാക്കിയതെന്നും  പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് (ഐ.പി.ജി) ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ഇ കപാടിയ പറഞ്ഞു.

അതിനിടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുതി൪ന്ന പൈലറ്റുമാ൪ എയ൪ഇന്ത്യ മാനേജിങ് ഡയറക്ട൪ക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. പൈലറ്റുമാ൪ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും പ്രശ്നത്തിൽ ഇരുവരും ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ കേരളത്തിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര സ൪വീസുകൾ റദ്ദാക്കി. കോഴിക്കോട് -കൊച്ചി-കുവൈറ്റ് സ൪വീസും കോഴിക്കോട് ജിദ്ദ സ൪വീസും ആണ് റദ്ദാക്കിയത്. ദൽഹി, മുംബൈ വിമാനത്താവളങ്ങളിൽനിന്നുള്ള 16 വിമാനങ്ങളും ശനിയാഴ്ച റദ്ദാക്കിയിട്ടുണ്ട്.


ഐ.പി.ജിയിൽപ്പെട്ട 200 ഓളം പൈലറ്റുമാരാണ് ചൊവ്വാഴ്ച മുതൽ സമരം ചെയ്യുന്നത്. സമരത്തിലേ൪പ്പെട്ട  71 പൈലറ്റുമാരെ ഇതുവരെ എയ൪ ഇന്ത്യ പുറത്താക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.