പൈലറ്റ് സമരം കോടതി വിലക്കി

ന്യൂദൽഹി: എയ൪ ഇന്ത്യ പൈലറ്റുമാരിൽ ഒരു വിഭാഗം നടത്തിവരുന്ന സമരം നിയമവിരുദ്ധമാണെന്ന് ദൽഹി ഹൈകോടതി  വ്യക്തമാക്കി. സമരക്കാ൪ക്കെതിരെ എയ൪ ഇന്ത്യ മാനേജ്മെൻറ് നൽകിയ ഹരജിയിലാണ് വിധി. ചികിത്സയുടെ പേരിൽ കൂട്ടഅവധി എടുത്തശേഷം സമരവും പ്രതിഷേധവും നടത്തുന്നത് അംഗീകരിക്കാനാവില്ളെന്ന് ജസ്റ്റിസ് രേവ കെജ്രിവാൾ പറഞ്ഞു. കോടതിവിധിക്ക് പിന്നാലെ, സമരംചെയ്യുന്ന 10 പൈലറ്റുമാരെക്കൂടി എയ൪ഇന്ത്യ പുറത്താക്കി. സമരം തുടങ്ങിയ ചൊവ്വാഴ്ച 10 പൈലറ്റുമാരെ പുറത്താക്കിയിരുന്നു.
 സമരത്തെ തുട൪ന്ന് മുംബൈ, ദൽഹി എന്നിവിടങ്ങളിൽനിന്നുള്ള  സിംഗപ്പൂ൪, ഫ്രാങ്ക്ഫ൪ട്ട്, ന്യൂയോ൪ക്, നെവാ൪ക് വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് സെക്ട൪ ഉൾപ്പെടെയുള്ള മറ്റ് സ൪വീസുകളെ സമരം ബാധിച്ചിട്ടില്ളെന്നും റിസ൪വ് പൈലറ്റുമാരെ ഡ്യൂട്ടിക്ക് വിളിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും അധികൃത൪ അറിയിച്ചു.
പൈലറ്റുമാരുമായി ച൪ച്ചയാകാമെന്നും അതിന് ആദ്യം സമരം പിൻവലിക്കണമെന്നും എയ൪ഇന്ത്യ മാനേജ്മെൻറ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.