2ജി സ്പെക്ട്രം അഴിമതി ; സിദ്ധാര്‍ഥ് ബെഹൂറക്ക് ജാമ്യം

ന്യൂദൽഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ടെലികോം സെക്രട്ടറി സിദ്ധാ൪ഥ് ബെഹൂറക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പേരിൽ നേരത്തെ ദൽഹി ഹൈകോടതി ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു.

 കഴിഞ്ഞ വ൪ഷം ഫെബ്രുവരി മുതൽ ജയിലിലായിരുന്ന ബെഹൂറ. 2008ൽ എ. രാജ ടെലികോം മന്ത്രിയായിരിക്കെ 2ജി സ്പെക്ട്രം ലൈസൻസ് വിതരണത്തിൽ സ൪ക്കാറിന് കോടികളുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.  മാനദണ്ഡങ്ങൾ മറികടന്ന് ചുളുവിലയിലാണ് കമ്പനികൾക്ക് ലൈസൻസ് വിതരണം ചെയ്തത്. കേസിൽ രാജയടക്കം പതിനാല് പ്രതികൾ ജയിലായിരുന്നു. ഇവരിൽ രാജയൊഴികെയുള്ള പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.