അലക്സ് പോള്‍ ഇന്ന് മോചിതനാകും

റായ്പൂ൪: മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോനെ വ്യാഴാഴ്ച മോചിപ്പിക്കുമെന്ന്  സൂചന. മാവോയിസ്റ്റുകൾ ബുധനാഴ്ച മാധ്യമങ്ങൾക്ക്  അയച്ച സന്ദേശത്തിലാണ് ഈ വിവരം.

ഏപ്രിൽ 21നാണ് മാവോയിസ്റ്റുകൾ മേനോനെ തട്ടിക്കൊണ്ടുപോയത്. മധ്യസ്ഥരായ ജി. ഹ൪ഗോപാൽ, ബി.ഡി. ശ൪മ എന്നിവ൪ക്ക്  ത൪മേത് ലയിൽ ബന്ദിയെ കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനായി മധ്യസ്ഥരെ സംസ്ഥാന സ൪ക്കാ൪ ഹെലികോപ്ടറിൽ ത൪മേത് ലയിൽ എത്തിച്ചിട്ടുണ്ട്. കോപ്ടറിൽ തന്നെയാകും കലക്ടറുടെ മടക്കയാത്ര. 2010ൽ 76 സൈനികരെ  മാവോയിസ്റ്റുകൾ വധിച്ച സ്ഥലമാണ് ത൪മേത് ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.