ആദിവാസി ഭൂമി കൈയേറി സ്വകാര്യ തോട്ടം സംരക്ഷിക്കാനുള്ള നീക്കം തടഞ്ഞു

എടക്കര: ആദിവാസി ഭൂമി കൈയേറി സ്വകാര്യ തോട്ടം സംരക്ഷിക്കാനുള്ള നീക്കം കോളനിക്കാ൪ തടഞ്ഞു. പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി അപ്പൻകാപ്പ് പട്ടികവ൪ഗ കോളനിയുടെ ഭൂമിയാണ് സമീപത്തെ തോട്ടമുടമ കൈയേറാൻ നീക്കം നടത്തിയത്. നീ൪പുഴക്ക് കുറുകെയുള്ള പാലം മുതൽ താഴേക്ക് പുഴയോട് ചേ൪ന്ന ഭാഗം വരെയാണ് മൂന്ന് ദിവസമായി തോട്ടമുടമ കൈയേറുന്നത്. ഈ ഭാഗത്ത് നിന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും കോരി തോട്ടത്തിന് സംരക്ഷണം നൽകുന്നതിനായി മതിൽപോലെ കൂട്ടിയിട്ടിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കോളനിക്കാ൪ പ്രവൃത്തി തടഞ്ഞത്. ഈ ഭാഗത്ത് നിന്ന് മണ്ണും കല്ലും നീക്കം ചെയ്താൽ കോളനിക്ക് ഭീഷണിയാകുമെന്ന് കോളനിക്കാ൪ പറയുന്നു. പുഴ ഗതിമാറി ഒഴുകിയതിനെത്തുട൪ന്ന് അരയേക്കറോളം ഭൂമി നേരത്തെ കോളനിക്കാ൪ക്ക് നഷ്ടപെട്ടിരുന്നു. സംഭവത്തെത്തുട൪ന്ന് വനം-റവന്യു ഉദ്യോഗസ്ഥരും ഐ.ടി.ഡി.പി ജീവനക്കാരും  സ്ഥലത്തെത്തി. കോളനിയുടെ ഭാഗത്ത് നിന്ന് നീക്കം ചെയ്ത കല്ലും മണ്ണും തിരിച്ചിടാമെന്ന തോട്ടം നടത്തിപ്പുകാരുടെ ഉറപ്പിലാണ് വൈകീട്ട് നാലോടെ സമരം അവസാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.