ആരോഗ്യശുചിത്വ സ്ക്വാഡ് രൂപവത്കരിക്കണം -വികസനസമിതി

കൊച്ചി: വേനൽമഴയും മറ്റും മൂലമുണ്ടാകുന്ന പക൪ച്ചവ്യാധി നിയന്ത്രണ ത്തിന്  ജില്ലയിൽ പ്രത്യേക ആരോഗ്യ ശുചിത്വ സ്ക്വാഡ് രൂപവത്കരിക്കണ മെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.  മന്ത്രി ഇബ്രാഹിം കുഞ്ഞിൻെറ പ്രതിനിധി ഐ.എം. അബ്ദുറഹ്മാനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസിൻെറ പ്രതിനിധി എം.പി. ശിവദത്തൻ  പിന്താങ്ങി.
നിലവിൽ ലഭിക്കുന്ന വരൾച്ചാദുരിതാശ്വാസ ഫണ്ടായ 10 ലക്ഷം രൂപ വിതരണത്തിന് തികയുന്നില്ലെന്നും  ഇത് 30 ലക്ഷമാക്കണമെന്നും ജോസഫ് വാഴക്കൻ എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലൂഡി ലൂയിസ് എം.എൽ.എ പിന്താങ്ങി.
പശ്ചിമകൊച്ചിയിൽ വ്യാപകമായ കുടിവെള്ള പൈപ്പ് പൊട്ടൽ പരിഹരിക്കണ മെന്ന് ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ പറഞ്ഞു. പൈപ്പ് പൊട്ടൽ മൂലം കുടിവെള്ളം പതിവായി മുടങ്ങുകയാണ്. നിലവിൽ കാനകളിലൂടെയും മറ്റും പോകുന്ന പൈപ്പുകൾ അടിയന്തരമായി  മാറ്റണം.  ഈ പ്രശ്നങ്ങളിൽ ജലഅതോറിറ്റി അടിയന്തര നടപടി  സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള ബിൽ അനിയന്ത്രിതമായി വ൪ധിക്കുന്നതായി വ്യാപക പരാതിയുണ്ടെന്ന് ഹൈബി ഈഡൻ എം. എൽ.എ പറഞ്ഞു. ചെറുകുടുംബങ്ങൾക്ക് താങ്ങാവുന്നതിലധികമാണ് ബിൽ. മീറ്റ൪ തകരാറാണെങ്കിൽ അത് ഉടൻ പരിഹരിക്കണം. കൃത്യമായി പഠിച്ച് ബിൽ വ൪ധനയുടെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗത്തിനനുസരിച്ചല്ല ബിൽ വരുന്നതെങ്കിൽ ജലഅതോറിറ്റി എക്സി. എൻജിനീയ൪മാറുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരം കാണാമെന്ന് കലക്ട൪ യോഗത്തെ അറിയിച്ചു. എറണാകുളം പൊറ്റക്കുഴി മുതൽ പേരണ്ടൂ൪ വരെ ഭാഗത്തെ ഡ്രെയ്നേജിൻെറ നി൪മാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ എം.എൽ.എ പറഞ്ഞു. പണി മഴക്കുമുമ്പ് പൂ൪ത്തീകരിച്ചില്ലെങ്കിൽ  റോഡ് മുഴുവൻ തകരാറിലാകുമെന്നും അദ്ദേഹം മുറിയിപ്പ് നൽകി.വേനൽ മഴ വന്നപ്പോൾ തന്നെ ആലുവ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതായും ഇത് പരിഹരിക്കാൻ  കാനകൾ ന൪മിക്കണമെന്നും അൻവ൪ സാദത്ത് എം.എൽ.എ പറഞ്ഞു. ആലുവ ബൈപാസ് ഭാഗത്തെ കാനകളിൽ കേബ്ളുകളും മറ്റും പോകുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ബി.എസ്.എൻ.എൽ ഉൾപ്പെടെ വകുപ്പുകൾ കാനകളിലൂടെ ഇട്ട കേബ്ളുകൾ പരിശോധിച്ച് വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ, കുത്തുനാട് ഉൾപ്പെടെ  ഗ്രാമപ്രദേശങ്ങളിൽ ലാൻഡ് അക്വിസിഷൻ നടപടി വൈകുന്നത് കാരണം മണ്ഡലത്തിൽ വികസന പ്രവ൪ത്തനങ്ങൾ നടക്കുന്നില്ലെന്ന് ജോസഫ് വാഴക്കനും വി.പി. സജീന്ദ്രനും പറഞ്ഞു. ലാൻഡ് അക്വിസിഷൻ പ്രവ൪ത്തനങ്ങൾ ത്വരിതപ്പെടുത്താൻ ലാൻഡ് റവന്യൂ കമീഷണ൪ക്ക് കത്തയച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോസഫ് വാഴക്കൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൽ.എ നടപടികൾ വൈകുന്നത് കാരണം മൂവാറ്റുപുഴ ബ്രാഞ്ച് കനാൽ ഉൾപ്പെടെ പ്രവൃത്തികളിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും. മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിൻെറ പ്രവ൪ത്തനങ്ങളിലുൾപ്പെടെ ലാൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൂവാറ്റുപുഴയിൽ വെച്ച് എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ഉടൻ വിളിക്കുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളും പഴവ൪ഗങ്ങളും പാലുൽപ്പന്നങ്ങളും പരിശോധിക്കാൻ  സ്ഥിരം സംവിധാനം ആവശ്യമാണെന്ന്   എം.പി. ശിവദത്തൻ പറഞ്ഞു. ജില്ലയിൽ ചില പ്രദേശങ്ങളിൽ വ്യാപകമായി വിൽക്കുന്ന മാട്ടിറച്ചിയുടെ ഗുണമേന്മ പരിശോധിക്കാനും നടപടി വേണം. റാഡുകളിൽ അപകടകരമാം വിധമുള്ള മീഡിയനുകൾ അപകടരഹിതമാക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ അനധികൃത സ്കൂളുകളുടെ പ്രവ൪ത്തനം നിരീക്ഷിക്കാൻ സംവിധാനമുണ്ടാകണമെന്ന് ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ പറഞ്ഞു. ഇവിടങ്ങളിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്ക് ഭാവിയിൽ മറ്റ് അംഗീകൃത സ്കൂളുകളിൽ പ്രവേശം ലഭിക്കില്ലെന്ന നിയമം നിലവിലിരിക്കേ കുട്ടികളുടെ പഠനം അവതാളത്തിലാകുമെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു. യോഗത്തിൽ ജില്ലാ പ്ളാനിങ് ഓഫിസ൪ ആ൪. ഗിരിജയും  വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.