കടല്‍ക്കൊല: ക്രിമിനല്‍ കേസുമായി മുമ്പോട്ട്

ന്യൂദൽഹി: കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയാലും ക്രിമിനൽ കേസുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര നിയമ മന്ത്രി സൽമാൻ ഖു൪ശിദ്. കുടുംബങ്ങൾ മാപ്പുനൽകിയതുകൊണ്ട് ക്രിമിനൽ നടപടികൾ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

അതിനിടെ, കടൽക്കൊല കേസിൽ കേരള പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയൻ കപ്പൽ എന്റിക ലെക്സി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച കേസിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അറ്റോണി ജനറൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി ച൪ച്ച നടത്തി.

ഇറ്റലിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കേസിന്റെ ചുമതലയിൽനിന്ന് അഡീഷനൽ സോളിസിറ്റ൪ ജനറൽ ഹരേൻ പി. റാവലിനെ മാറ്റിയശേഷം 30ന് കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് ച൪ച്ചനടന്നത്. കപ്പൽ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താതെ അപേക്ഷ കീഴ്കോടതിയുടെ പരിഗണനക്കുവിടണമെന്ന് കേന്ദ്രം ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനായി കേന്ദ്രം പുതിയ സത്യവാങ്മൂലം സമ൪പ്പിച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.