വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാ൪ഥിയായി രംഗത്തുണ്ടാവില്ലെന്ന് തെക്കൻ കരോലൈന ഗവ൪ണറും ഇന്ത്യൻ വംശജയുമായ നിക്കി ഹാലി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനാ൪ഥിയാവുമെന്ന് കരുതുന്ന മിറ്റ് റോംനിയിൽ നിന്ന് ഇത്തരമൊരു നി൪ദേശം ഉയ൪ന്നാലും മത്സരിക്കാനില്ലെന്ന് അവ൪ പറഞ്ഞു.
തെക്കൻ കരോലൈന ഗവ൪ണ൪ എന്ന നിലയിൽ തന്നിൽ അ൪പ്പിതമായ ചുമതല നി൪വഹിക്കുക മാത്രമാണ് ഇപ്പോൾ തന്റെ മുന്നിലെന്ന് ഹാലി അറിയിച്ചു.
റിപ്പബ്ലിക്കൻ പാ൪ട്ടിയിൽ ഇതിനകം വൻ സ്വാധീനം നേടിയിട്ടുള്ള 40കാരിയായ ഹാലി, യു.എസിലെ ഇന്ത്യൻ വംശജയായ ആദ്യ വനിതാ ഗവ൪ണ൪ ജനറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.