2ജി :പുതിയ ലൈസന്‍സ് അനുവദിക്കാന്‍ ആഗസ്റ്റ് 31 വരെ സമയം നീട്ടി

ന്യൂദൽഹി: പുതിയ 2ജി സ്പെക്ട്രം ലൈസൻസുകൾ അനുവദിക്കാൻ സ൪ക്കാറിന് ആഗസ്റ്റ് 31 വരെ സുപ്രീംകോടതി സമയം നീട്ടി നൽകി. ഇതിൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്നും ടു.ജി സ്പെട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കോടതി  വ്യക്തമാക്കി.

'പുതിയ ലൈസൻസുകൾ ലേലം വിളിക്കുന്നതിനും അനുവദിക്കുന്നതിനും 400 ദിവസമൊന്നും നൽകാൻ ഞങ്ങൾക്ക് കഴിയില്ല' കോടതി പറഞ്ഞു.  നിലവിലെ ലൈസൻസ് ഉടമകൾക്ക് അവരുടെ ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പ് സെപ്റ്റംബ൪ ഏഴ് വരെ തുടരാമെന്നും കോടതി അറിയിച്ചു.

മുൻ ടെലികോം മന്ത്രി എ. രാജയുടെ കാലത്ത് ടു.ജി സ്പെക്ട്രം ലൈസൻസുകൾ  അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടന്നതായി സി.എ.ജി കണ്ടെത്തിയിരുന്നു. തുട൪ന്ന് സുപ്രീം കോടതി ആ സമയത്ത് അനുവദിച്ച മുഴുവൻ ടുജി ലൈസൻസുകളും റദ്ദാക്കാനും പുതിയവ ലേലം വിളിച്ച് അനുവദിക്കാനും ഉത്തരവിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.