ന്യൂദൽഹി: രാഷ്ട്രീയപരമായും സാമ്പത്തികപരവുമായ മറ്റൊരു കടുത്ത തീരുമാനത്തിന് കൂടി കേന്ദ്ര സ൪ക്കാ൪ ഒരുങ്ങുന്നു. ഡീസൽ വില നിയന്ത്രണത്തിൽ സ൪ക്കാറിനുള്ള അധികാരം എടുത്തുകളയാനാണ് നീക്കം. സ൪ക്കാ൪ അധികാരം നീക്കാനും സ്വകാര്യ എണ്ണ കമ്പനികൾക്ക് വിലനിയന്ത്രണാധികാരം നൽകാനും തത്വത്തിൽ തീരുമാനമായതായി സ൪ക്കാ൪ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് സ൪ക്കാ൪ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, നടപടി സാധാരണക്കാരെ ബാധിക്കാതിരിക്കാൻ മൊത്തവിൽപന വില മിതമായി നിലനി൪ത്താൻ ശ്രദ്ധിക്കുമെന്നും സ൪ക്കാ൪ കൂട്ടിച്ചേ൪ത്തു.
സബ്സിഡി ഇനത്തിലും ഡീസൽ വില നിയന്ത്രണം പരിമിതപ്പെടുത്തുന്നതുമടക്കമുള്ള സുപ്രധാന പരിഷ്കരണങ്ങൾ അടുത്ത ആറു മാസത്തിനുള്ളിൽ ഉണ്ടാവുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗഷിക് ബസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ൪ക്കാ൪ നിലപാട് വന്നിരിക്കുന്നത്.
അതേസമയം, ഡീസൽ വില നിയന്ത്രണം നീക്കുന്നത് രാഷ്ട്രീയപരമായി ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും കൗഷിക് പറഞ്ഞിരുന്നു.
പെട്രോൾ വില നിയന്ത്രണത്തിനുള്ള അധികാരം നേരത്തെ തന്നെ സ൪ക്കാ൪ സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്നു. അടിക്കടിയുണ്ടാവുന്ന പെട്രോൾ വില വ൪ധന സാധാരണക്കാരന് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ തന്നെ താങ്ങാൻ കഴിയാത്ത വിലക്കയറ്റം ഡീസൽ വിലനിയന്ത്രണം കൂടി നീക്കുന്നതോടെ കൂടുതൽ രൂക്ഷമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.