ഗാന്ധിനഗ൪: മെഡിക്കൽ കോളജിലെ ജൂനിയ൪ ഡോക്ട൪മാരുടെ സമരം നേരിടാൻ പകരം സംവിധാനം ഏ൪പ്പെടുത്താൻ തിങ്കളാഴ്ച കൂടിയ മാനേജ് മെൻറ് കമ്മിറ്റി തീരുമാനിച്ചു. കോളജ് പ്രിൻസിപ്പൽ, വൈസ്പ്രിൻസിപ്പൽ,സൂപ്രണ്ട്, ഡെപ്യൂട്ടി , ആ൪.എം.ഒ, ഡെപ്യൂട്ടി ആ൪.എം.ഒ, മുഴുവൻ വകുപ്പ് മേധാവികളും അടങ്ങുന്നതാണ് കോളജ് മാനേജ് മെൻറ് കമ്മിറ്റി.
കേരള മെഡിക്കോസ് ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച ആരംഭിച്ച അനിശ്ചിതകാലസമരം ആശുപത്രി പ്രവ൪ത്തനത്തെ ബാധിച്ചിരുന്നു. അനവധി ശസ്ത്രക്രിയകൾ മാറ്റി. അത്യാഹിതവിഭാഗത്തിലും ഒ.പി വിഭാഗത്തിലും രോഗികൾ കഷ്ടത്തിലായി. വാ൪ഡുകളിലും സുഗമമായ പ്രവ൪ത്തനം നടന്നില്ല. സമരം എല്ലാ മേഖലയിലും ബാധിച്ചതിനാൽ മൈക്രോബയോളജി, വൈറോളജി വിഭാഗത്തിലെ ഡോക്ട൪മാരെയും എം.എസ്സി നഴ്സിങ് വിഭാഗത്തിലെ വിദ്യാ൪ഥികളെയും പുന൪വിന്യസിക്കാൻ തീരുമാനിച്ചു. രോഗകളുമായി നേരിട്ട് ബന്ധമില്ലാത്ത പാരാക്ളിനിക്, പ്രീ-ക്ളിനിക് എന്നിവിടങ്ങളിലെ ഡോക്ട൪ മാരെയും ചെവ്വാഴ്ച മുതൽ അത്യാഹിതവിഭാഗത്തിലെ വാ൪ഡുകളിൽ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.