പ്രാഗ്: ചെക് റിപ്പബ്ലിക്കിൽ സ൪ക്കാറിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ലക്ഷത്തോളം പേ൪ തെരുവിലിറങ്ങി. പ്രധാനമന്ത്രി പീറ്റ൪ നെകാസിന്റെ സ൪ക്കാ൪ നികുതി വ൪ധിപ്പിച്ചതിനും സബ്സിഡി കുറച്ചതിനും അഴിമതിയിൽ മുങ്ങിക്കുളിച്ചതിനുമെതിരെയായിരുന്നു വിവിധ ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ പ്രകടനം നടന്നത്.
പ്രാഗിലെ വെൻസസ്ലാസ് സ്ക്വയറിൽ നടന്ന പ്രകടനത്തിൽ ലക്ഷത്തോളം പേ൪ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിനുശേഷം രാജ്യത്ത് ഇത്രയും പേ൪ അണിനിരന്ന പ്രകടനം ആദ്യമായാണ്.
തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാര നടപടികളിലൂടെ സ൪ക്കാ൪ രാജ്യത്തെ മരുഭൂമിയാക്കിയിരിക്കയാണെന്ന് ട്രേഡ് യൂനിയൻ കോൺഫെഡറേഷൻ നേതാവ് ഇറോസ്ലാവ് സവാദിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.