ജനറല്‍ ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ ഒ.പി മുടങ്ങി

മഞ്ചേരി: ജനറൽ ആശുപത്രി അത്യാഹിത വിഭാഗം അടിച്ചു തക൪ക്കുകയും രോഗികളും ജീവനക്കാരും കൈയേറ്റത്തിനിരയാവുകയും ചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ഡോക്ട൪മാ൪ ഒ.പി ബഹിഷ്കരിച്ചു. ബഹിഷ്കരണം മൂലം മൂന്ന് മണിക്കൂ൪ ഒ.പി മുടങ്ങി. കലക്ടറും എം.എൽ.എയുമെത്തി ച൪ച്ച നടത്തിയ ശേഷം രാവിലെ 11 ഓടെയാണ് പരിശോധന തുടങ്ങിയത്.
 സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ട൪ എം.സി. മോഹൻദാസും അഡ്വ. എം. ഉമ്മ൪ എം.എൽ.എയും പൊലീസിന്  നി൪ദേശം നൽകി. പ്രതികളെ ഉടൻ പിടികൂടാനാണ് നി൪ദേശം.
അത്യാഹിത വിഭാഗത്തോട് ചേ൪ന്ന് ഒരുവ൪ഷത്തോളം മുമ്പ് തുറന്ന പൊലീസ് എയ്ഡ് പോസ്റ്റിൽ ആളില്ലാത്തത് ജീവനക്കാ൪ കലക്ടറുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.