പെണ്‍കുട്ടിയുടെ ജനനം; വീണ്ടും കൊലപാതകം

 അമൃത് സ൪: പാവന സംസ്കാരങ്ങളുടെ മഹത്തായ കഥകൾ വാഴ്ത്തിപ്പാടുന്ന ഇന്ത്യാ മഹാരാജ്യമെ വീണ്ടും നാണിക്കുക. സ്ത്രീ പരിപാവനമാണെന്ന് വിളിച്ചോതുന്ന നാട്ടിൽ പെൺകുഞ്ഞിന്റെ പേരിൽ വീണ്ടും കൊലപാതകം.  മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലാണ് യുവതിയെ ഭ൪ത്താവ് നിഷ്ഠൂരമായി കൊലചെയ്തിരിക്കുന്നത്.

അമൃത് സറിലാണ് സംഭവം. ആൺകുഞ്ഞ് വേണമെന്ന  അതിയായ ആഗ്രഹമാണത്രെ 35 കാരിയായ തന്റെ ഭാര്യ  പരം ജിത്ത്കൗറിനെ കൊലചെയ്യുന്നിടം വരെ നിഷാൻ സിങ്ങിനെ എത്തിച്ചത്. ഇവ൪ക്കിടയിലുണ്ടായ പ്രശനം രമ്യതയിലാക്കാനും നിഷാനെ കാര്യങ്ങൾ മനസ്സിലാക്കിക്കാനും ബന്ധപ്പെട്ടവ൪ ഏറെ ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം ചെയ്തില്ല.

നിഷാൻ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംഭവങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഈയിടെ പിതാവിന്റെ ക്രൂര മ൪ദ്ദനത്തിനിടയായി മൂന്ന് മാസം പ്രായമുള്ള അഫ്രീൻ മരണപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.