വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

അരൂ൪: രണ്ട്  വാഹനാപകടങ്ങളിൽ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേ൪ക്ക് പരിക്കേറ്റു. ബസ്സ്റ്റോപ്പിലേക്ക് ബൈക്ക് പാഞ്ഞുകയറി മൂന്നുപേ൪ക്കും ബൈക്ക് തെന്നിമറിഞ്ഞ് രണ്ടുപേ൪ക്കുമാണ് പരിക്കേറ്റത്.
അരൂ൪ പുത്തനങ്ങാടി ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്കാണ് ബൈക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ പുത്തനങ്ങാടി കപ്പലുങ്കൽ ഷീജ (40), നെല്ലിക്കൽ രാജേശ്വരി (44), നെല്ലിക്കൽ നി൪മല (40) എന്നിവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നുപേ൪ കയറിയ ബൈക്ക് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തെന്നിമറിഞ്ഞാണ് പിഞ്ചുകുഞ്ഞിനും മാതാവിനും പരിക്കേറ്റത്.
അഭ്സത്ത് (26), ഇവരുടെ കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇവരെ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.