കളമശേരി റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ദുരിതമേറെ

കളമശേരി: ദേശീയപാതയിൽനിന്ന് കളമശേരി റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗം അപകടമേഖലയാകുന്നു. വല്ലാ൪പാടം പാതയുമായി ഈ ഭാഗത്ത് വരുത്തിയ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
വല്ലാ൪പാടം കണ്ടെയ്ന൪ പാതയുടെ പ്രവേശകവാടത്തിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗമാണിത്. കളമശേരിയുടെ വിവിധ മേഖലകളിൽനിന്നും ഏലൂ൪ വ്യവസായ മേഖലയിൽനിന്നുമുള്ളവ൪ക്ക് സ്റ്റേഷനിലേക്ക് എത്താൻ പ്രീമിയ൪ കവലയിൽനിന്ന് രണ്ടു കിലോമീറ്റ൪ മുന്നോട്ടുപോയി മുട്ടത്തുനിന്ന് യു-ടേൺ എടുക്കണം. എന്നാൽ, അപ്പോളോ കമ്പനിക്ക് മുൻവശത്ത് കവലയിൽനിന്ന് ആറുവരിപ്പാത കുറുകെ കടന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് എളുപ്പം പ്രവേശിക്കാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുന്നു. ദിനേന നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് ഇത്തരത്തിൽ റോഡ് കുറുകെ കടന്ന് പോകുന്നത്. ഇത് അപകടങ്ങൾ കൂടാതെ ദേശീയപാതയിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.  
റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് റെയിൽവേ യാ൪ഡും ലോറി പാ൪ക്കിങ്ങും ഇവിടെത്തന്നെയാണ്. രണ്ട് പാസഞ്ച൪ ട്രെയിനിന് കളമശേരിയിൽ സ്റ്റോപ്പുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ  ഇതുകാരണം യാത്രക്കാ൪ മടിക്കുന്നു. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ കളമശേരി റെയിൽവേ സ്റ്റേഷൻെറ വികസനം വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനെതിരെ വല്ലാ൪പാടം പാതയുടെ കവാടത്തിനടുത്ത് പുതുതായി നി൪മിച്ച രണ്ടു വരിപ്പാതയിൽ അണ്ട൪പാസ് നി൪മിക്കണമെന്നാവശ്യപ്പെട്ട് കളമശേരി പൗരസമിതി രംഗത്തെത്തി. കളമശേരി റെയിൽവേ സ്റ്റേഷൻ വികസനത്തിന് ദീ൪ഘവീക്ഷണത്തോടെ പദ്ധതി ആവിഷ്കരിക്കണമെന്ന് സോളിഡാരിറ്റിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.