കേളകത്ത് വിത്തുത്സവത്തിന് ഇന്ന് തിരിതെളിയും

കേളകം: ഫെയ൪ ട്രേഡ് അലയൻസ് കേരളയുടെ വിത്തുത്സവത്തിന് ബുധനാഴ്ച കേളകത്ത് തിരിതെളിയും. ബുധനാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന വിത്ത് ഘോഷയാത്രയിലും വിത്ത് സമ൪പ്പണത്തിലും പൊതുസമ്മേളനത്തിലും കണ്ണൂ൪, കാസ൪കോട്, വയനാട്,കോഴിക്കോട് ജില്ലകളിൽനിന്നായി 4500ഓളം ക൪ഷക പ്രതിനിധികളും തദ്ദേശവാസികളും പങ്കെടുക്കും.
ജൈവ വൈവിധ്യം, ഭക്ഷ്യസുരക്ഷ, സ്ത്രീനീതി എന്നീ മൂന്നു വിഷയങ്ങളിലൂന്നിയുള്ള ക൪മപരിപാടികളുടെ ഭാഗമായാണ് വിത്തുത്സവം നടത്തുന്നത്. ഇന്ന് വൈകീട്ട് 5.30ന് മഞ്ഞളാംപുറം കെ.വി. ശിവപ്രസാദ് മാസ്റ്റ൪ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ചലച്ചിത്രതാരം രേവതി ഉദ്ഘാടനം ചെയ്യും.
പ്രദ൪ശന വിപണന സ്റ്റാളുകളുടെയും സമ്മേളന നഗരിയുടെയും നി൪മാണവും ഒരുക്കങ്ങളും പൂ൪ത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.  അലയൻസ് ഫോ൪ സസ്റ്റയിനബ്ൾ ആൻഡ് ഹോളിസ്റ്റിക് അഗ്രികൾച൪ (ന്യൂദൽഹി), ഓ൪ഗാനിക് ഫാമിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഗോവ), കാമധേനു ഓ൪ഗാനിക് ഫാം, തണൽ (തിരുവനന്തപുരം), ഈക്വൽ എക്സ്ചേഞ്ച് (സ്കോട്ട്ലൻഡ്), ഉറവ്, വോയ്സ് (വയനാട്), ഡബ്ള്യു.എസ്.എസ് (വയനാട്), സഹജസമൃദ്ധ (ബംഗളൂരു), സവ്യവകൃഷിക്കാര സംഘ (ക൪ണാടക), ക്രാക്കസോണ ഓ൪ഗാനിക് ഫാം (മൈസൂ൪), കീസ്റ്റോൺ (തമിഴ്നാട്), രുചി ക൪ഷക കൂട്ടായ്മ (വയനാട്), ഗ്രീൻ മാജിക്, ജ്യൂസ് മാജിക് (തൃശൂ൪), കേരള ജൈവക൪ഷക സമിതി, സാരംഗ് (അട്ടപ്പാടി), അനുരാഗം ഓ൪ഗാനിക് (മുതലമട) തുടങ്ങിയ സംഘടനകളാണ് വിത്തുത്സവത്തിൽ പങ്കെടുക്കുന്നത്.
വിദേശരാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികൾ മൂന്നു ദിവസത്തെ വിത്തുത്സവത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.