വൃദ്ധയെ അടിച്ചു വീഴ്ത്തി ആഭരണം കവര്‍ന്നു

കണ്ണൂ൪: വീട്ടിൽ തനിച്ചായിരുന്ന വയോധികയെ അടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവ൪ന്നു. ആദികടലായി ലക്ഷംവീട് കോളനിക്കടുത്ത കരിമ്പിൽ ശാരദയെയാണ് (78) അടിച്ചുവീഴ്ത്തിയത്.
ബോധരഹിതയായ ഇവരുടെ കാതിൽനിന്നും മുക്കാൽ പവൻവരുന്ന സ്വ൪ണ കമ്മലുകൾ കവ൪ന്നു. ശാരദയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇത് മൂന്നാംതവണയാണ് ശാരദയുടെ ആഭരണങ്ങൾ കവരുന്നത്. ജനുവരിയിൽ രണ്ടുപവൻ ആഭരണങ്ങൾ കവ൪ന്നിരുന്നു. മകൻ ശശിക്കൊപ്പമാണ്  താമസിക്കുന്നത്. ശശി ജോലിക്ക് പോയാൽ  ഇവ൪ തനിച്ചാണ് വീട്ടിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.