തൃപ്പൂണിത്തുറ: കൊച്ചി-ധനുഷ്കോടി ദേശീയപാത 85ൻെറ (പഴയ കൊച്ചി-മധുര ദേശീയപാത -49) തൃപ്പൂണിത്തുറ ബൈപാസ് നി൪മാണത്തിൻെറ അനിശ്ചിതത്വം മാറിയില്ല.
ഒടുവിൽ പരിഗണനക്കെത്തിയ തൃപ്പൂണിത്തുറ അന്ധകാരതോടിന് മുകളിലൂടെയുള്ള ബൈപാസ് നി൪മാണത്തിൻെറ കാര്യത്തിലും അന്തിമ തീരുമാനം ആയില്ല. ദേശീയപാത അധികൃതരും സ൪ക്കാറും ഉൾപ്പെടെയുള്ള ലോബി ബൈപാസിൻെറ അലൈൻമെൻറ് നി൪ണയം സുതാര്യമാക്കാതെ രഹസ്യ സ്വഭാവത്തിൽ കൈകാര്യം ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്.
പഴയ എൻ.എച്ച്-49 പാതയുടെ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ഭാഗത്തെ ആദ്യ അലൈൻമെൻറ് പുന$പരിശോധിക്കണമെന്ന ഹൈകോടതി ഉത്തരവുണ്ടായിരുന്നു. തുട൪ന്ന് പുതുതായി നാല് അലൈൻമെൻറുകൾ പരിഗണനക്കെത്തിയെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ദേശീയപാത 49-ൻെറ പേര് കഴിഞ്ഞ കൊല്ലമാണ് പുന൪നി൪ണയം ചെയ്ത് കൊച്ചി-ധനുഷ്കോടി ദേശീയപാത 85 എന്നാക്കിയത്. 488 കിലോമീറ്റ൪ വരുന്ന ദേശീയപാതയുടെ കുണ്ടന്നൂ൪ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗം 168 കിലോമീറ്ററാണ്.
തൃപ്പൂണിത്തുറ ബൈപാസ് ഏഴ് കിലോമീറ്ററോളം വരും. തൃപ്പൂണിത്തുറ-മറ്റക്കുഴി ഫൈ്ള ഓവറിന് 1.5 കിലോമീറ്റ൪ ദൈ൪ഘ്യമുണ്ട്. റെയിൽവേ സ്റ്റേഷന് തെക്കുമാറി പുതിയ മേൽപ്പാലവും പണിയും. അതേസമയം, ഈ നി൪ദേശങ്ങളിലൊന്നിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. നി൪ദേശങ്ങളിൽ മാറ്റമുണ്ടായേക്കുമെന്നും സംശയം ഉയ൪ന്നിട്ടുണ്ട്.
പഴയ കൊച്ചി-മധുര ദേശീയപാതയുടെ തൃപ്പൂണിത്തുറ ബൈപാസ് മൂന്ന് ദശകങ്ങൾ പിന്നിടുമ്പോഴും തുടങ്ങിയ അവസ്ഥയിലാണ്. ബൈപാസിനുവേണ്ടി ഭൂമി മരവിപ്പിച്ചതിനാൽ പ്രദേശവാസികൾക്ക് ഭൂമി ക്രയവിക്രയം ചെയ്യാനാവാത്ത സ്ഥിതിയാണ്.
അതേസമയം, ഭൂമാഫിയകളുടെയും കെട്ടിട നി൪മാണ ലോബികളുടെയും താൽപ്പര്യാ൪ഥം കൊച്ചി-ധനുഷ്കോടി ദേശീയപാത 85ൻെറ തൃപ്പൂണിത്തുറ ബൈപാസ് ദിശാനി൪ണയത്തിൽ ഇനിയും മാറ്റങ്ങളുണ്ടായേക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.