ന്യൂദൽഹി: സൈന്യത്തിലേക്ക് ടട്ര ട്രക്കുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാവകാശം വേണമെന്ന് കരേസനോ മേധാവി ജനറൽ വി.കെ സിങ്. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം സി.ബി.ഐക്ക് കത്തയച്ചു.
അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ അപര്യാപ്തമാണെന്നും കൂടുതൽ വിശദാംശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ആഴ്ച വി.കെ സിങ്ങിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിങ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.
സൈന്യത്തിലേക്ക് നിരവാരം കുറഞ്ഞ ടട്ര ട്രക്കുകൾ വാങ്ങുന്നതിനായി തനിക്ക് മുൻ സൈനിക മേധാവി തേജീന്ദ൪ സിങ് 14 കോടിരൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വി.കെ സിങ്ങിന്റെ വെളിപ്പെടുത്തൽ. വിവാദവുമായി ബന്ധപ്പെട്ട് സി.ബി.ഐ വെക്ട്ര ഗ്രൂപ്പ് ചെയ൪മാൻ രവി ഋഷിയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ എഫ്.ഐ.ആ൪ ഫയൽ ചെയ്തതായും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
ബ്രിട്ടൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന വെക്ട്ര ഗ്രൂപ്പിന്റെ ന്യൂദൽഹിയിലെയും ബംഗ്ളൂരുവിലെയും ഓഫീസുകളിൽ സി.ബി.ഐ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ രരവി ഋഷി നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.