ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് തടവ്

കണ്ണൂ൪: ബി.ജെ.പി പ്രവ൪ത്തകരെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് എൻ.ഡി.എഫ് പ്രവ൪ത്തക൪ക്ക് തടവ്. കൊറ്റാളി നവനീതത്തിൽ ദിനൂപ് അടക്കമുള്ളവരെ ആക്രമിച്ച കേസിൽ കക്കാട്ടെ ശക്കീ൪ (27), ജംഷീ൪ (25) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) മുജീബ് റഹ്മാൻ 21 മാസം തടവിന് ശിക്ഷിച്ചത്.
2009 ജനുവരി 12ന് കക്കാടാണ് കേസിനാസ്പദമായ സംഭവം. ബി.ജെ.പി ആഹ്വാനം ചെയ്ത ഹ൪ത്താൽ ദിനമായ അന്ന് കണ്ണൂ൪ നഗരത്തിൽ പ്രകടനം നടത്തി തിരിച്ചുപോവുകയായിരുന്ന ദിനൂപ് അടക്കമുള്ള പ്രവ൪ത്തകരെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ചുവെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.