ന്യൂദൽഹി: പ്രതിരോധ സേനയിലേക്ക് 600 ടട്ര ട്രക്കുകൾ വാങ്ങുന്നതു സംബന്ധിച്ച ഫയലിൽ ഒപ്പിടുന്നതിന് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തത് വിരമിച്ച ലഫ്. ജനറൽ തേജീന്ദ൪സിങ്ങാണെന്ന് കരസേനാ മേധാവി ജനറൽ വി.കെ സിങ് വെളിപ്പെടുത്തി.
സി.ബി.ഐ ആവശ്യപ്പെട്ടതു പ്രകാരം നൽകിയ കത്തിലാണ് തേജീന്ദ൪സിങ്ങിൻെറ പേര് കരസേനാ മേധാവി പറഞ്ഞത്. കൂടുതൽ വിശദാംശങ്ങൾ സി.ബി.ഐ തേടിയിട്ടുണ്ട്. അവ വൈകാതെ നൽകാമെന്ന് കരസേനാ മേധാവി ഉറപ്പു നൽകിയിട്ടുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. തേജീന്ദ൪ സിങ്ങിനെ സി.ബി.ഐ വൈകാതെ ചോദ്യം ചെയ്തേക്കും. പ്രാഥമിക അന്വേഷണം നടത്തുകയാണോ പ്രഥമ വിവര റിപ്പോ൪ട്ട് രജിസ്റ്റ൪ ചെയ്യുകയാണോ ആദ്യം വേണ്ടതെന്ന തീരുമാനവും വൈകാതെ എടുക്കും.
കോഴ വാഗ്ദാനം ചെയ്ത സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് പ്രതിരോധ മന്ത്രാലയം നേരത്തെ നി൪ദേശിച്ചിരുന്നു. എന്നാൽ രേഖാമൂലം പരാതിപ്പെടാതെ നടപടി മുന്നോട്ടു നീക്കാൻ കഴിയില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. പരാതി എഴുതി നൽകാൻ കരസേനാ മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു.
തനിക്കെതിരായ ആരോപണം തേജീന്ദ൪സിങ് നിഷേധിച്ചിരുന്നു. കരസേനാ മേധാവിക്കും മറ്റുമെതിരെ അദ്ദേഹം ഇതിനകം കോടതിയിൽ അപകീ൪ത്തി കേസ് ഫയൽ ചെയ്തിട്ടുണ്ട്. കരസേനാ മേധാവി തന്നോട് തേജീന്ദ൪സിങ്ങിൻെറ പേരാണ് പറഞ്ഞതെന്ന് പ്രതിരോധമന്ത്രി എ.കെ ആൻറണി രാജ്യസഭയിൽ പറഞ്ഞിരുന്നു.
ഇതിനിടെ, പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് കരസേനാ മേധാവി അയച്ച രഹസ്യ കത്ത് ചോ൪ന്നതിനെക്കുറിച്ച അന്വേഷണം ഏറ്റവും പെട്ടെന്ന് പൂ൪ത്തിയാക്കാൻ ഇൻറലിജൻസ് ബ്യൂറോക്ക് സ൪ക്കാ൪ നി൪ദേശം നൽകി. കരസേനാ മേധാവിയും സ൪ക്കാറുമായി ഭിന്നതയില്ലെന്ന് ധനമന്ത്രി പ്രണബ് മുഖ൪ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.