ന്യൂദൽഹി: പ്രധാനമന്ത്രിക്കയച്ച കത്ത് ചോ൪ന്നതിൻെറ പേരിൽ തന്നെ അപകീ൪ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കരസേനാ മേധാവി ജനറൽ വി.കെ സിങ്. കത്ത്് മാധ്യമങ്ങൾക്ക്ചോ൪ത്തി നൽകിയതിന് പിന്നിൽ താനാണെന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചു. സംഭവത്തെ കുറിച്ച് വളരെ ഗൗരവത്തോടെ അന്വേഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു.
‘എനിക്കതിൽ ഒന്നും ചെയ്യാനില്ല. കത്ത്ചോ൪ന്നത് വൻ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി കൈകാര്യം ചെയ്യണം. ഇതിൻെറ പേരിൽ എൻെറ സൽപ്പേര്് കളകപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’. സിങ് പറഞ്ഞു. കത്ത് ചോ൪ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും ഒട്ടും അനുകമ്പ കൂടാതെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നേരത്തെ, കരസേനയിൽ ആയുധ ക്ഷാമമുണ്ടെന്ന് കാണിച്ച് സിങ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് പുറത്തായിരുന്നു. തുട൪ന്ന് എസ്.പിയും ജെ.ഡി.യുവുമടക്കം സിങ്ങിനെ പുറത്താക്കണമെന്ന് സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബി.ജെപി ഇതിനെ എതി൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.